V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday 26 November 2012

കിണര്‍ പ്രൊജെക്ടുകള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല

ഭവനനിര്‍മ്മാണവും ശുചിത്വവും ആയി ബന്ധപ്പെട്ടുകിടക്കുന്ന പദ്ധതികള്‍ഒഴികെയുള്ള മരാമത്ത് പ്രവര്‍ത്തികള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല എന്ന് 2003 ലെ ഉത്തരവ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. "കുടിവെള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ കണ്‍വീനര്‍ എന്നനിലയില്‍ പിന്നെയും കുടിവെള്ള പദ്ധതികള്‍ വി.ഇ.ഓ മാര്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു. പുതിയ പദ്ധതിനിര്‍ദ്ദേശപ്രകാരം കുടിവെള്ളവര്‍ക്കിംഗ് ഗ്രൂപ്പിന്റെ കണ്‍വീനെര്‍ Assistant Engineer ആണ്. മാത്രമല്ല കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികള്‍എല്ലാം അവസാന അംഗീകാരം നല്‍കുന്നത് LSGD Wing ലെ Assistant Executive Engineer ആണ്. ബി.ഡി.ഓ അല്ല. കുടിവെള്ളപദ്ധതികളുടെ അവസാനഅംഗീകാരം നല്‍കേണ്ടത് LSGD Assistant Engineer ആണെന്ന് എല്ലാ ബ്ലോക്കുകളിലും നിര്‍ദ്ദേശം എത്തിക്കഴിഞ്ഞു. മാത്രമല്ല കിണര്‍ നിര്‍മ്മാണ യൂണിട്ട് ചെലവ് നിര്‍ണ്ണയികേണ്ടത് LSGD ആണ്. അതിനാല്‍ കിണര്‍ നിര്‍മ്മാണ/അറ്റകുറ്റപണികള്‍ തുടങ്ങിയ പദ്ധതികള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല എന്ന് പല ബ്ലോക്കുകളിലും ബി.ഡി.ഓ മാര്‍ വി.ഇ.ഓ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു.
Click here to see 2003 order

Tuesday 3 April 2012

KCDEOA ഇനിമുതല്‍ RDOA

Keala Community Development Extension Officers അസോസിയേഷന്‍ എന്ന സംഘടന ഇനിമുതല്‍ Rural Development Extension Officers Association എന്നറിയപ്പെടും. 

ഇ.എം.എസ് ഭവനപദ്ധതി: Special Conbveyance Allowence പുനസ്ഥാപിച്ചു.

ഇ.എം.എസ് ഭവനപദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ    ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന  പ്രത്യേക യാത്ര അലവന്‍സ് പുനസ്ഥാപിക്കപ്പെട്ടു. കെ.സി.ഡി.ഇ.ഓ.എ യുടെ നല്ല ഇടപെടലിലൂടെയാണ് ഈ തീരുമാനം ഉണ്ടായത്. 2011  മാര്‍ച്ച്‌ മുതല്‍ ഇപ്പോള്‍ വരെയുള്ള കുടിശിക 6000 രൂപ വരും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ ലഭ്യമാകും. 

Monday 26 March 2012

തൊഴിലുറപ്പ്: ഇനി മുതല്‍ 164 രൂപ ദിവസ വേതനം.


ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. കേരളത്തില്‍ 164 രൂപയായിരിക്കും പുതുക്കിയ വേതനം. നിലവില്‍ ഇത് 150 രൂപയാണ്. പുതിയ നിരക്കിലുള്ള കൂലി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വരും. തമിഴ്‌നാട്ടിലെ കൂലി 119ല്‍നിന്ന് 132

എം.ജി അധ്യാപക നിയമനത്തിന് സ്റ്റേ

എം.ജി സര്‍വകലാശാലയിലെ അധ്യാപക നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡം പാലിക്കാതെ വി.സി നേരിട്ട് നിയമനം നടത്തിയത് ക്രമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 

Saturday 24 March 2012

Questions about VEO in Kerala Niyamasabha

Question about VEO post  Click here

Question about the Salaray hike of VEO Gr II     Click here


Question about VEO's Pre-service training    Click here 

Question about VEO's promotion   Click here

Thursday 22 March 2012

പി.എസ്.സി: അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി


പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആയി ഉയര്‍ത്തി. പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനെതുടര്‍ന്നാണ് പെട്ടെന്ന് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തിയത്. നിലവില്‍ 35 ആണ് പ്രായപരിധി. 
അധ്യാപകര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ.എം മാണി നിയമസഭയെ അറിയിച്ചിട്ടുണ്ട്. 

നിയമസഭാ ചോദ്യം : വി.ഇ.ഒ മാരുടെ പ്രമോഷന്‍

Wednesday 21 March 2012

പത്രവിതരണ സമരം സി.പി.എമ്മിന്റെ ഗൂഢതന്ത്രം -മന്ത്രി


തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അടിയറ പറയിക്കാനുള്ള ഗൂഢതന്ത്രത്തില്‍നിന്ന് സി.പി.എം. പിന്തിരിയണമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പത്രവിതരണക്കാരുടെ സംഘടനയുടെ പേരില്‍

13,000ത്തിലധികം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ക്ക് അനുമതി


വിരമിക്കല്‍ പ്രായം 56 വയസ്സാക്കിയതുമായി ബന്ധപ്പെട്ട് 13678 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന എല്ലാ തസ്തികകളിലും പുതിയ ഉദ്യോഗാര്‍ഥികളെ

Tuesday 20 March 2012

കക്കൂസ് ഇല്ലാത്തതിനാല്‍ വീട് വിട്ട സ്ത്രീക്ക് സുലഭ് പുരസ്‌കാരം


ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്തൃ വീട്ടില്‍ നിന്ന് ഇറങ്ങിപോയ മധ്യപ്രദേശിലെ വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ സുലഭ് പുരസ്‌കാരം. ഗോത്ര ജില്ലയായ ബെത്തൂലില്‍ ചിചൗലി ഗ്രാമത്തിലെ അനിതാ ബായി നാരേക്കാണ് ശുചിത്വപ്രചാരണത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്.കേന്ദ്ര ഗ്രാമ

Monday 19 March 2012

എം.എല്‍.എമാരുടെ ശമ്പളവര്‍ധന: ബില്‍ 20ന് സഭയില്‍


 നിയമസഭാംഗങ്ങളുടെ ആനുകൂല്യങ്ങളും വേതനവും ഇരട്ടിയോളമാക്കാന്‍ ശുപാര്‍ശചെയ്യുന്ന ബില്‍ മാര്‍ച്ച് 20ന് നിയമസഭയില്‍ അവതരിപ്പിക്കും. എം.എല്‍.എമാരുടെ വിവിധ അലവന്‍സുകള്‍ പരിഷ്‌കരിക്കുന്നതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ്

പെന്‍ഷന്‍ പ്രായം: യുവജനസംഘടനകളുടെ പ്രതിഷേധം


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം കഴിഞ്ഞ ഉടനെ പ്രതിപക്ഷത്തെ യുവ എം.എല്‍.എ.മാരായ പി.ശ്രീരാമകൃഷ്ണന്‍, ടി.വി.രാജേഷ്, ആര്‍.രാജേഷ്, വി.എസ്.

പെന്‍ഷന്‍ പ്രായം 56 ആക്കി


സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. 


അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ചുരുങ്ങിയകാലം കൊണ്ട് ഈ രംഗത്ത്

Sunday 18 March 2012

"ബി.പി.ഒ തസ്തിക": മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം.

ദാരിദ്ര്യനിര്‍മാര്‍ജ്ജനം: പലിശരഹിത മൈക്രോ ഫിനാന്‍സ് ഉപയോഗപ്പെടുത്തണം -മന്ത്രി ഇബ്രാഹിംകുഞ്ഞ്


ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് ഏറ്റവും അധികം പ്രയോജനപ്പെടുത്താവുന്ന താണ് പലിശരഹിത മൈക്രോ ഫിനാന്‍സെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് മൈക്രോ ഫിനാന്‍സ്

കാര്‍ഷികമേഖലയില്‍ തളര്‍ച്ച; ടൂറിസം-വ്യവസായ മേഖലകളില്‍ മുന്നേറ്റം


 കേരളം 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 9.13 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ സമയക്രമം.

തൊഴിലുറപ്പ് പദ്ധതിയുടെ ജോലിസമയം 2012 ഏപ്രില്‍ 1 മുതല്‍  9 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആക്കി നിശ്ചയിച്ചതായി ഗ്രാമവികസന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. 

Saturday 17 March 2012

സംസ്ഥാന ബജറ്റ് തിങ്കളാഴ്ച


തിങ്കളാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എം. മാണി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെ ബജറ്റ്ചര്‍ച്ച നടക്കും.

വിജയപ്രതീക്ഷയില്‍ കൂട്ടിക്കിഴിച്ച് ഇരുപക്ഷവും


പിറവം ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. പോളിങ് ശതമാനം കൂടിയാല്‍ യു.ഡി.എഫിന് അനുകൂലമാകും എന്ന

പിറവത്ത് 86.3 ശതമാനം പോളിങ്


 പിറവം ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 86.3 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 1987 ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.45 ശതമാനത്തിന്റെ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നത്. എടക്കാട്ടുവയല്‍, മണീട് പഞ്ചായത്തുകളിലാണ് ഉയര്‍ന്ന പോളിങ്ങ്

Friday 16 March 2012

ബജറ്റ് : ആദായനികുതി പരിധി രണ്ട് ലക്ഷമാക്കി


 പ്രതീക്ഷിച്ചതുപോലെ കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഒഴിവ് പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 1.8 ലക്ഷം രൂപയായിരുന്നു. ഇതോടെ രണ്ട് ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. പ്രത്യക്ഷ നികുതി

Tuesday 6 March 2012

ബില്ലുകള്‍ മാര്‍ച്ച് 28 നു മുന്‍പ് ട്രഷറിയില്‍ നല്‍കണം.

എല്ലാ ബില്ലുകളും മാര്‍ച്ച്‌ 28 നു മുന്‍പ് ട്രഷറിയില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച്‌ 31 നു സാധാരണ ഉണ്ടാകുന്ന തെരക്ക് ഒഴിവാക്കാനാണ് ഈ നടപടി.

Monday 5 March 2012

വഴിയോരത്തെടാപ്പുകള്‍ നിര്‍ത്തലാക്കുന്നു


 വഴിയോരത്തെ പൊതു കുടിവെള്ള ടാപ്പുകള്‍ ചരിത്രത്തിലേക്ക്. ഇവയില്‍ നിന്ന വെള്ളമെടുക്കുന്നവര്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കി ഇവ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിലെ സൗജന്യകുടിവെള്ള വിതരണം നിലയ്ക്കുകയാണ്. 

വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ


 പുതിയ ജലനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി ഇത് അയച്ചുകൊടുത്തിട്ടുണ്ട്. ജലവിതരണം, വില, വെള്ളത്തിന്റെ മിതമായ ഉപയോഗം,

ഇടുക്കിയില്‍ ഭൂചലനം

ഇടുക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉളുപ്പണിയാണെന്നാണ് സൂചന. രാത്രി 12.17നുണ്ടായ ചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. പത്തുമാസത്തിനിടെയുണ്ടാകുന്ന 33-ാമത്തെ ഭൂചലനമാണിത്.

തീവണ്ടിയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍മ്മപദ്ധതി


 തീവണ്ടികളിലെ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയ്ക്കായി 60 പോലീസുകാരെ നിയോഗിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. 
ഇവരില്‍ 56 പേര്‍ വനിതാ പോലീസുകാരാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി 13 ഇന കര്‍മ്മപദ്ധതി നടപ്പാക്കി വരികയാണെ ന്നും അദ്ദേഹം പറഞ്ഞു.

Saturday 3 March 2012

ഭവന വായ്പാ പലിശ ഭാരം കുറയ്ക്കാം


ബാങ്കുകള്‍ ഭവന വായ്പകള്‍ക്ക് പലിശ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് പ്രതിമാസം നല്‍കേണ്ട തിരിച്ചടവ്(ഇ.എം.ഐ) കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഫ്ലോട്ടിങ് വ്യവസ്ഥയിലുള്ള വായ്പകളെടുത്തവര്‍ക്കാണ് ഇഎംഐയിലെ വര്‍ധന കൂടുതല്‍

എടിഎമ്മും സുരക്ഷിതമല്ല

കള്ളതാക്കാലുപയോഗിച്ച് കാറും ബൈക്കും എന്തിനേറെ വീടും ബാങ്ക് ലോക്കറുകളും വരെ തുറന്ന് കവര്‍ച്ച നടത്തുന്ന സംഘങ്ങളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍, വളരെ സുരക്ഷിതമെന്ന് നാം കരുതുന്ന

കാലശേഷം സ്വത്ത് ആര്‍ക്കുലഭിക്കണം? തയ്യാറാക്കൂ വില്‍പത്രം


പരമാവധി മുപ്പതിനായിരമോ, അതിനുമല്‍പം മുകളിലോ ദിവസങ്ങള്‍ നീളുന്ന ഒരു ജീവിതവൃക്ഷത്തിന്റെ ഇലകള്‍ എത്ര വേഗത്തിലാണ് കൊഴിഞ്ഞു വീഴുന്നത്? എന്നിട്ടും ഒരു മരണവും നമ്മളെ ഒന്നും

ട്രെയിന്‍ യാത്രയ്ക്ക് ഇനി എസ്എംഎസ് മതി


ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ഇനി പ്രിന്റ് ഔട്ട് എടുക്കണമെന്നില്ല. ടിക്കറ്റ് ബുക്ക്

പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി


 എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ സംവിധാനം വരുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസുകളില്‍ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും വിഹിതമടക്കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകളെ സമ്മര്‍ദത്തിലാക്കാനും ഇതു

കിങ്ഫിഷറിന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു


വായ്പാ പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സേവന നികുതി വകുപ്പ് മരവിപ്പിച്ചു. മദ്യരാജാവ് വിജയ് മല്യയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനി ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. 

ബുധനാഴ്ചയ്ക്ക് മുമ്പ് 10 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന അന്ത്യശാസനം പാലിക്കാത്തതിനാലാണ് നടപടി. എല്ലാ പ്രവൃത്തിദിവസവും ഒരു കോടി രൂപ വീതം കുടിശ്ശിക അടച്ചുകൊണ്ടിരിക്കുകയായിരുന്നു കമ്പനി. എന്നാല്‍ കഴിഞ്ഞ

Friday 2 March 2012

നമ്പര്‍ പ്ലേറ്റുകള്‍ നിയമാനുസൃതമല്ലെങ്കില്‍ പിഴ


 മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്ന നിശ്ചിത വലിപ്പത്തിലല്ല വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റെങ്കില്‍ 2000 മുതല്‍ 5000 രൂപവരെ പിഴയാകും. മോട്ടോര്‍ വാഹനവകുപ്പിന്റെ 39, 192 വകുപ്പുപ്രകാരം നിയമാനുസൃതം നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപ,

അക്കൗണ്ട് നമ്പര്‍ മാറ്റാതെ ഇനി ബാങ്ക് മാറാം

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ മാതൃകയില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റിയും വരുന്നു. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇഷ്ടമുള്ള ബാങ്കിലേക്ക് അക്കൗണ്ട് മാറ്റുന്നതിനുള്ള സംവിധാനം നടപ്പിലാക്കാനാണ് ധനകാര്യ മന്ത്രാലയം ആലോചിക്കുന്നത്. ഇത് നടപ്പിലാക്കുന്നതിന് നിലവില്‍ ചില സാങ്കേതിക

കാര്‍ ലോണിന് ഇനി 2.5 ലക്ഷം വാര്‍ഷിക വരുമാനം വേണം


 വായ്പയെടുത്ത് കാര്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി. 2.5 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വരുമാനമുള്ളവര്‍ക്കേ ഇനി വാഹന വായ്പ ലഭിക്കുകയുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാഹന വായ്പ എടുക്കുന്നവരുടെ വാര്‍ഷിക

ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ കുറയ്ക്കുന്നു

പ്രമുഖ ദേശസാത്കൃത ബാങ്കുകളായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറച്ചു. കാല്‍ ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. 

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പയുടെ പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 25 വര്‍ഷം വരെ കാലാവധിയും 30 ലക്ഷം രൂപയ്ക്ക് താഴെയുമുള്ള ഭവനവായ്പയുടെ പലിശ 10.75 ശതമാനമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു. 
പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര അഞ്ചു വര്‍ഷം

ബെന്‍സിന്റെ പ്രൗഢി ഇനി ആകാശത്തും

പ്രൌഢിയുടെയും ആഡംബരത്തിന്റെയും പര്യായമായാണ് ജര്‍മ്മനിയിലെ ഡെയിംലര്‍ എ.ജി. നിര്‍മ്മിക്കുന്ന മെഴ്‌സിഡിസ്സ് ബെന്‍സ് വാഹനങ്ങളെ കണക്കാക്കപ്പെടുന്നത്. ഇതുവരെ ബെന്‍സിന്റെ ആധിപത്യം കരയില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ഇപ്പോഴിതാ ബെന്‍സിന്റെ സുഖസൗകര്യങ്ങളും സ്‌റ്റൈലും ആകാശത്തും ഇടംനേടിരികിക്കുന്നു. ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരായ യൂറോകോപ്റ്ററും മെഴ്‌സിഡിസ്സ് ബെന്‍സും തമ്മിലുള്ള കൂട്ടായ്മയില്‍ പിറന്ന ഈ.സി.145 മെഴ്‌സിഡിസ്സ് സ്‌റ്റൈല്‍ ഹെലികോപ്റ്ററാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. 
മെഴ്‌സിഡിസ് ബെന്‍സ് ആണ് ഈ.സി. 145 ന്റെ ഇന്റീരിയര്‍ പൂര്‍ണ്ണമായും രൂപകല്‍പ്പന

എസ്.ബി.ഐ.യില്‍ അക്കൗണ്ടിന് ഇനി മിനിമം ബാലന്‍സ് വേണ്ട


മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാതാകുമെന്ന പേടി ഇനി വേണ്ട.

സാധാരണ അക്കൗണ്ടുകളില്‍ 500 രൂപയും ചെക്ക് ബുക്കുള്ളവയില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ എസ്.ബി.ഐ. ശാഖകളിലെത്തി. മിനിമം ബാലന്‍സില്‍

കമ്പനിവത്കരണം ത്വരിതഗതിയില്‍, ജീവനക്കാര്‍ക്ക് ആശങ്ക


വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരണ നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നത് ജീവനക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ബോര്‍ഡിന്റെ കൈമാറ്റ പദ്ധതിയും ജീവനക്കാരുടെ സംഘടനകളും ബോര്‍ഡും തമ്മിലുണ്ടാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ത്രികക്ഷികരാറും തമ്മില്‍ പ്രകടമായ വൈരുദ്ധ്യങ്ങളുള്ളതാണ് ആശങ്ക കൂടാന്‍ കാരണം. എന്നാല്‍, കമ്പനിവത്കരണ നടപടികള്‍ ഇത്രയേറെ പുരോഗമിച്ച സാഹചര്യത്തില്‍

അരുണ്‍കുമാറിന്റെ നിയമനം ക്രമവിരുദ്ധമെന്ന് നിയമസഭാ സമിതി


 ഐ.സി.ടി. അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായും വി.എ. അരുണ്‍കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്ന് നിയമസഭാ സമിതി കണ്ടെത്തി. ഐ.സി.ടി. അക്കാദമി ഡയറക്ടറായുള്ള നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും ഐ.എച്ച്.ആര്‍.ഡി.യില്‍ അഡീഷണല്‍ ഡയറക്ടറായുള്ളനിയമനം നിയമവിരുദ്ധമാണെന്നുമാണ് വി.ഡി. സതീശന്‍

കെട്ടിട നിര്‍മാണത്തിന് മാര്‍ഗരേഖ

കേരളത്തില്‍ 15 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതി വേണം. വര്‍ഷത്തിലൊരിക്കല്‍ അഗ്നിശമനസേനയുടെ മോക്ക്ഡ്രില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേന്ദ വനം പരിസ്ഥിതി മന്ത്രാലയമാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. കേരളത്തില്‍ ഇതുസംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം പരിശോധന നടത്തിയിരുന്നു.

Thursday 1 March 2012

ട്രാഫിക് നിയമലംഘനം: പിഴ അഞ്ചിരട്ടി വരെയാക്കി

 ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അഞ്ചിരട്ടിവരെ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്തു. ഈ ഭേദഗതികള്‍ക്ക് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് രക്തസാംപിളിലെ മദ്യത്തിന്റെ അംശം തിട്ടപ്പെടുത്തി ശിക്ഷ വിധിക്കും. വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും പാട്ടുകേട്ട് വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്.

നൂറുമില്ലിലിറ്റര്‍ രക്തത്തില്‍ 30 ഗ്രാമിലോ അതില്‍ കൂടുതലോ മദ്യത്തിന്റെ അംശമുണ്ടെങ്കില്‍ ആറുമാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മദ്യത്തിന്റെ അംശം 60-150 ഗ്രാമാണെങ്കില്‍

മദ്യപിച്ചു വാഹനമോടിച്ചാല്‍ 2 വര്‍ഷം തടവ്; ഹെല്‍മറ്റ് ഇല്ലെങ്കില്‍ 1000 രൂപ വരെ പിഴ.

മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ക്ക് 2 വര്‍ഷം തടവും 5000 രൂപ പിഴയും ചുമത്തും. 

Wednesday 29 February 2012

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ല.


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം വൈകില്ല. പൊതുപണിമുടക്ക് ദിവസം ഏര്‍പ്പെടുത്തിയ ഡയസ്നോണ്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും അടുത്ത മാസം പിടിച്ചാല്‍ മതിയെന്ന് മന്ത്രി കെ.എം.മാണി ധനവകുപ്പ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. 

പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം ഉയര്‍ത്തി

 പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം 50 ,000 രൂപയാക്കി ഉയര്‍ത്തിയതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ശ്രീ ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു.  

പഞ്ചായത്തിലും ബ്ലോക്കിലും പുതിയ 268 തസ്തികകള്‍

സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 203 Assistant Engineer മാരുടെയും വികസന ബ്ലോക്കുകളില്‍ 65 Assistant Executive Engineer മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബ്ലോക്കുകളെ പഴയ പ്രതാപകാലത്ത് എത്തിക്കും എന്ന ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ പ്രാവര്‍ത്തികം ആക്കുന്നതിന്‍റെ ആദ്യപടിയായ് ഇതിനെ കാണാം. 

പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു


എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍(82) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ വസതിയില്‍ ഉച്ചയ്ക്ക് 2.10 നായിരുന്നു അന്ത്യം. ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. 1984 ല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 28 വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍.

ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം നാളെ രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. 

Tuesday 28 February 2012

പശുക്കള്‍ക്ക് ഹോര്‍മോണ്‍ കുത്തിവെപ്പ്-പാലിലും വിഷാംശം

പാലിന്റെ ലഭ്യതയ്ക്കായി ക്ഷീരകര്‍ഷകര്‍ പശുവിന്റെ ശരീരത്തില്‍ നടത്തുന്ന കുത്തിവെപ്പുകള്‍ പലതും മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.ക്ഷീരകര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന 'ഓക്‌സിടോസിന്‍' എന്ന ഹോര്‍മോണാണ് ഇതില്‍ അതീവമാരകം. അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശമുള്ള

കുട്ടനാടിന് 424 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

കുട്ടനാടിന്റെ കുടിവെള്ള ശുചിത്വപദ്ധതികള്‍ക്കായി 424 കോടിയുടെ പ്രോജക്ട് സമര്‍പ്പിച്ചതായി ജലവിഭവവകുപ്പുമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ് പറഞ്ഞതായി ജോസഫ് അറിയിച്ചു. ജയ്‌റാം രമേഷുമായി ജോസഫ് ചര്‍ച്ച നടത്തി.

സഭാ നടപടികള്‍ വെബ്‌സൈറ്റിലൂടെ; നടുത്തളം പകര്‍ത്താന്‍ മൂന്ന് ക്യാമറകള്‍


 ഈ സമ്മേളനം മുതല്‍ നിയമസഭാ നടപടികള്‍ വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യുമെന്ന്   സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സംപ്രേഷണം തത്‌സമയമായിരിക്കില്ല. എന്നാല്‍ നടപടികള്‍ അതത് ദിവസംതന്നെ സംപ്രേഷണം ചെയ്യും. ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപനവും ബജറ്റുമാണ് സംപ്രേഷണം ചെയ്യുക.
സഭാനടപടികള്‍ സുഗമമാക്കുന്നതിന് കക്ഷിനേതാക്കളുടെ യോഗം തിങ്കളാഴ്ച ചേര്‍ന്നു. സാധാരണ പാര്‍ലമെന്റ് സമ്മേളനത്തിന്

പൊതുമേഖലാ ബാങ്കുകളില്‍ 10000 തൊഴിലവസരം

 രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ വീണ്ടും വന്‍ തൊഴിലവസരം. 2012ലെ ആദ്യ ആറാഴ്ച കൊണ്ട് ഒമ്പതു പൊതുമേഖലാ ബാങ്കുകളിലായി 10,255 തൊഴിലവസരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. മറ്റൊരു 10,000 തൊഴിലവസരം കൂടി വരും മാസങ്ങളിലുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. 

യൂണിയന്‍ ബാങ്കിലാണ് ഏറ്റവുമധികം ഒഴിവുള്ളത് - 2,473. ബാങ്ക് ഓഫ്

കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമന നീക്കം

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇല്ലാത്ത തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനു നീക്കം. Assistant Computer Programmer തസ്തികയിലേക്ക് എന്നപേരില്‍ 3 പേരെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. നാലു മാസം മുന്‍പ് ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് മൂലം മാറ്റി വെച്ച ഫയലിനാണ് ഇപ്പോള്‍ അനക്കം വെച്ചിരിക്കുന്നത്. പ്രതിമാസം 12000 രൂപയാണ് ഈ തസ്തികയ്ക്ക് നിശ്ചയിചിരിക്കുന്ന ശമ്പളം. 

Monday 27 February 2012

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണ്ണം


 കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ്‌യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് തുടരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്. പണിമുടക്ക് നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഡൈസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ ട്രേഡ്‌യൂണിയനുകളും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.

All India Strike will be treated as DIES NON

പണിമുടക്കില്‍ പങ്കെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ഡയസ് നോണ്‍ !!! പണിമുടക്കില്‍ പങ്കെടുക്കുന്ന  ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല.. 

ഡ്രൈവിംഗ് പരിശീലനം മാത്രമായി നടത്താന്‍ പാടില്ല

ഡ്രൈവിംഗ് പരിശീലനം മാത്രമായി നടത്താന്‍ പാടില്ല എന്ന് 22 /02 /2012 ല്‍ കൂടിയ  വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ സമിതി തീരുമാനത്തിലൂടെ വ്യക്തമാക്കി. ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുന്ന മേഖലയില്‍  തൊഴില്‍ ഉറപ്പ് വരുത്താന്‍ ഇത്തരം പരിശീലനങ്ങളിലൂടെ സാധിക്കാത്തത് കൊണ്ടാണ് ഈ തീരുമാനം. "നന്ദിയോട്"  ഗ്രാമപഞ്ചായത്ത്  149 വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനു   ഇപ്രകാരം ഉണ്ടാക്കിയ പദ്ധതിയിലാണ് യോഗതീരുമാനം. ടി.പദ്ധതി "തൊഴില്‍ പരിശീലനത്തിനോടൊപ്പം   അവര്‍ക്ക് വാഹനം കൂടി വാങ്ങിനല്‍കി" DPC അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാവൂ  എന്നും യോഗം തീരുമാനിച്ചു.

Sunday 26 February 2012

ഗ്രാമവികസന പദ്ധതികളില്‍ കുട്ടനാടിനെ ഉള്‍പ്പെടുത്തും : ജയറാം രമേശ്‌

വികസനം എത്താത്ത ഗ്രാമ പഞ്ചായത്തുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ കുട്ടനാടിനെ പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ജയറാം രമേശ്‌. 

പഴയ കാര്‍ വാങ്ങുമ്പോള്‍


പുതിയ കാറുകള്‍ പോലെ പഴയ കാറുകളും വിപണിക്ക് പ്രിയപ്പെട്ടതാണ്. സാമ്പത്തിക മാന്ദ്യവും ഉയര്‍ന്ന പലിശ നിരക്കും കൂടുതല്‍ പേരെ പഴയ കാറുകള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നു. ഒരു പുതിയ കാറിന് രണ്ട് പഴയ കാറുകള്‍ എന്ന രീതില്‍ വ്യാപാരം നടക്കുന്നുണ്ടെന്നാണ് വിപണിവൃത്തങ്ങള്‍ പറയുന്നത്. ബ്രാന്‍ഡും മോഡലും തിരഞ്ഞെടുക്കുന്നതു മുതല്‍ എന്‍ജിനും രേഖകളും വരെ കൃത്യമായി പരിശോധിച്ച ശേഷമേ പഴയ കാറുകള്‍ വാങ്ങാവൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്..

ശരിയായ മുന്നൊരുക്കത്തോടെ മാത്രമേ പഴയ കാര്‍ വാങ്ങാനായി ഇറങ്ങിത്തിരിക്കാവൂ. വിവിധ ബ്രാന്‍ഡുകളെ കുറിച്ചും

Saturday 25 February 2012

കെ.എം.എം.എല്ലില്‍ ചട്ടം ലംഘിച്ച് ഉന്നത നിയമനം


കൊല്ലം: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിലെ ഉന്നത തസ്തികയില്‍ ചട്ടം ലംഘിച്ച് നിയമനം. കമ്പനി നിയമപ്രകാരം ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലാത്തവര്‍ എക്‌സി ഡയറക്ടര്‍മാരാകാന്‍ പാടില്ലാത്തപ്പോഴാണ് കമ്പനിയില്‍ നിന്ന് വിരമിച്ചയാള്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി തുടരുന്നത്. കമ്പനിയുടെ

കുടിച്ച് കുടുങ്ങിയത് 11 പേര്‍ മാത്രം

തിരുവനന്തപുരം: തീവണ്ടിയില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ റെയില്‍വേ പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്ന് സമ്പൂര്‍ണ സഹകരണം. പരിശോധനയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പലയിടത്തും വനിതാ യാത്രക്കാര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കുടിച്ച് കുടുങ്ങിയവരുടെ എണ്ണം ഒറ്റദിനം
കൊണ്ട് 41-ല്‍ നിന്ന് പതിനൊന്നായി

പാലക്കാട്ട് റെക്കോഡ് ചൂട്; 40 ഡിഗ്രി

പാലക്കാട്: പാലക്കാടിനെ പൊള്ളിച്ച് വേനല്‍ കനക്കുന്നു. വെള്ളിയാഴ്ച മുണ്ടൂര്‍ ഐ.ആര്‍.ടി.സി. യില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ചൂടാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 2011 ഏപ്രില്‍ 11നാണ് ജില്ല 40 ഡിഗ്രി തൊട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ചൂടിനൊപ്പം വരണ്ടകാറ്റുകൂടി തുടങ്ങിയതോടെ വെയില്‍ മൂക്കുമ്പോള്‍

Flash News: ജോണ്‍സന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ: അന്തരിച്ച പ്രമുഖ സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍ (25) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍

Friday 24 February 2012

www.keralaveo.blogspot.in നു 10 ദിവസം കൊണ്ട് 1050 സന്ദര്‍ശകര്‍!!!, !

ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഇന്ന് 10 ദിവസം മാത്രം തികയുന്നു. എന്നാല്‍ സന്ദര്‍ശകര്‍! 1050 കവിഞ്ഞു. ഈ ബ്ലോഗിന് നല്‍കിയ ഈ മികച്ച തുടക്കത്തിനു നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. 

പദ്ധതി നിര്‍വ്വഹണം: പഴി മുഴുവന്‍ വി.ഇ.ഒ യ്ക്ക് !!!

കൊല്ലം ജില്ലാ പ്ലാനിംഗ് ആഫീസില്‍ ഈ മാസം 21 നു നടന്ന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും സെക്രട്ടറിമാരും പങ്കെടുത്ത പദ്ധതി അവലോകന യോഗത്തില്‍ വി.ഇ.ഒ മാര്‍ക്ക് വിമര്‍ശനം. പല വി.ഇ.ഒ മാരുടെയും പേര് പറഞ്ഞുകൊണ്ടായിരുന്നു സംസാരം. കൊല്ലം ജില്ലയിലെ 90 %

കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കെ.സി.ഡി.ഇ.ഒ.എ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

  1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുക. 
  2. പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണ്ണമായും ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ കൊണ്ടുവരിക. 
  3. കേരളത്തിലെ 152 വികസന ബ്ലോക്കുകളിലും പരിചയസമ്പന്നരായ ജോയിന്‍റ്

Knowledge Update: ഗ്രാമസേവകന്‍" "" എന്നാണ് വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ആയത്?

   1970 ശ്രീ.അച്യുത മേനോന്‍ ഭരണകാലത്ത് ആണ് കാലാനുസൃതമായി ഗ്രാമസേവകന്‍ എന്നതിന് പകരം വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ എന്ന പേര് നിലവില്‍ വന്നത്. ഗ്രാമസേവകന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയുമായി വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ചെയ്യുന്ന ജോലിക്ക് ഒരു ബന്ധവുമില്ല എന്ന് വേണമെങ്കില്‍ പറയാം.  

Thursday 23 February 2012

കെ.സി.ഡി.ഇ.ഒ.എ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ന്യായമുള്ളത്.: കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്

വി.ഇ.ഒ മാരുടെ ജോലിഭാരവും ഉത്തരവാദിത്വ ബാഹുല്യവും തന്നെ ആരും പഠിപ്പിക്കേണ്ട എന്നും അത് തനിക്ക് നേരിട്ട അറിവുള്ളതാണെന്നും കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഡ്വ: ആര്‍. ഗോപാലകൃഷ്ണപിള്ള . ഈ വിഷയത്തില്‍ കെ.സി.ഡി.ഇ.ഒ.എ ഉയര്‍ത്തിയിരിക്കുന്ന  ആവശ്യങ്ങള്‍ ന്യായമാണെന്നും അവ നേടിയെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. "കരയുന്ന കുഞ്ഞിനേ പാലുള്ളൂ" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആളില്ലാ ലെവല്‍ക്രോസുകളിലെ സുരക്ഷയ്ക്കുള്ള കണ്ടുപിടിത്തവുമായി ശ്രീകുമാര്‍

കൊല്ലം: ആളില്ലാ ലെവല്‍ക്രോസുകളില്‍ അപകടങ്ങള്‍ പെരുകിയിട്ട് നാളേറെയായി. ഇതിനൊരവസാനം വേണമെന്ന ആഗ്രഹവുമായി റെയില്‍വേ അധികൃതര്‍ക്കു മുന്നില്‍ പ്രതീക്ഷയോടെ നില്‍ക്കുകയാണ് ശ്രീകുമാര്‍. മൂന്നുകിലോമീറ്റര്‍ അകലെ തീവണ്ടി എത്തുമ്പോഴേ ലെവല്‍ ക്രോസില്‍ സൈറണ്‍ മുഴങ്ങുന്ന സാങ്കേതികവിദ്യ അധികൃതര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് ഈ പ്രതിഭ. പാളത്തിലെ വിള്ളലും തടസ്സവും മുന്‍കൂട്ടി അറിഞ്ഞ് സ്വയം ഓഫാകുന്ന എന്‍ജിന്‍ കണ്ടുപിടിച്ച അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് തന്റെ അടുത്ത കണ്ടുപിടിത്തവുമായി എത്തുന്നത്. 
ആളില്ലാ ലെവല്‍ക്രോസിന്റെ ഇരുവശങ്ങളിലും മൂന്നുകിലോമീറ്റര്‍ അകലെയാണ് പാളത്തില്‍ ഉപകരണം ഘടിപ്പിക്കുന്നത്. തീവണ്ടിപോകുമ്പോള്‍ പാളത്തിലുണ്ടാകുന്ന കമ്പനങ്ങള്‍

കെ.എസ്.എഫ്.ഇ യുടെ വരുമാനം 14000 കോടി കവിഞ്ഞു: കെ.എം.മാണി

കെ.എസ്.എഫ്.ഇ യുടെ വരുമാനം  14000 കോടി കവിഞ്ഞതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു. കെ.എസ്.എഫ്.ഇ നടത്തിയ സ്വര്‍ണവര്‍ഷ ചിട്ടി നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സ്വര്‍ണ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  "കെ.എസ്.എഫ്.ഇ യുടെ നിക്ഷേപം 3500 കോടി കവിഞ്ഞിരിക്കുന്നു. 15 ലക്ഷം ജനങ്ങള്‍ വിശ്വസിച്ച് ചിട്ടിയില്‍ ചേരുന്ന സ്ഥാപനമാണിത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചിട്ടി സ്ഥാപനമാണ്‌ കെ.എസ്.എഫ്.ഇ." എന്നും അദ്ദേഹം പ്രസ്താവിച്ചു. 

അഖിലേന്ത്യ പണിമുടക്ക്: വിളംബര ജാഥ 27ന്



കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകള്‍ 28 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഒരുക്കംപൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും പണിമുടക്ക് വിളംബരജാഥകള്‍ 27 ന് നടക്കും. പ്രാദേശികമായി തൊഴിലാളി
കണ്‍വെന്‍ഷനുകള്‍ 25 ന് ചേരും. പണിമുടക്കില്‍ എല്ലാ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കും. കടകള്‍ അടച്ച് പണിമുടക്കില്‍ പങ്കെടുക്കാന്‍ വ്യാപാര മേഖലയോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പണിമുടക്ക് ദിവസം തൊഴിലാളികള്‍ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍

പുതിയ പോലീസുകാരില്‍ രണ്ട് എം.ബി.എക്കാരും മൂന്ന് ബി.ടെക്കുകാരും

തിരുവനന്തപുരം: പുതിയതായി പരിശീലനം ലഭിച്ച് പുറത്തിറങ്ങിയ സ്‌പെഷ്യല്‍ ആംഡ് പോലീസില്‍ രണ്ട് എം.ബി.എക്കാരും മൂന്ന് ബി.ടെക്കുകാരും 188 ബിരുദധാരികളും. ഒന്‍പതുമാസത്തെ പരിശീലനം

കുടുംബശ്രീ മാതൃകയാക്കാന്‍ ശ്രീലങ്കന്‍ റ്റീം കൊല്ലത്ത്

ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനയായ "സോ" യുടെ കോ ഓര്‍ഡിനേറ്റര്‍ സുരെഖയുടെ നേതൃത്വത്തിലുള്ള 17  അംഗ സംഘം കുടുംബശ്രീ ജില്ല മിഷനും വിവിധ സംരംഭ യൂണിറ്റുകളും സന്ദര്‍ശിച്ചു. വിവിധ സംരംഭങ്ങളെ കുറിച്ചും എം.ഐ.എസ്, സംഘ കൃഷി, ലഘു സമ്പാദ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും സംഘം വിലയിരുത്തി. 

ഇനിമുതല്‍ ആനകള്‍ക്കും ആര്‍.സി ബുക്ക്!!!!


കേരളത്തിലെ നാട്ടനകള്‍ക്കായി ആര്‍.സി ബുക്കുകള്‍ തയ്യാറാക്കുന്നു. ആനകളെ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന നാളുകള്‍ പോയ്‌മറഞ്ഞെങ്കിലും വാഹനങ്ങള്‍ക്ക് എന്നപോലെ ആനകള്‍ക്കും ആര്‍സി ബുക്കുകള്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങി. "Registration Certificate for Domestic Elephant" എന്നപേരില്‍ വനംവകുപ്പാണ് എല്ലാ നാട്ടനകള്‍ക്കും ആര്‍സി ബുക്കുകള്‍ തയ്യാറാക്കുന്നത്. വിവര ശേഖരണത്തിന് കേരള എലിഫന്‍റ് ഓണേഴ്സ് ഫെടെറെഷ ന്‍റെ സഹായവുമുണ്ട്.ആനയെ സംബന്ധിക്കുന്ന

വൈദ്യുതി പ്രതിസന്ധി : 25 നു ഉന്നതതല യോഗം

വൈദ്യുതി പ്രതിസന്ധി വിലയിരുത്താന്‍ ഉന്നതതല യോഗം ചേരും. ഇപ്പോഴത്തെ രീതിയില്‍  പോയാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ വൈദ്യുതി ഉപയോഗം 6 .3 കോടി യൂണിറ്റായി ഉയരുമെന്ന് വൈദ്യുതി ബോര്‍ഡ്‌ അറിയിച്ചു. വിലകൂടിയ വൈദ്യുതി വാങ്ങുന്നതുമൂലം ബോര്‍ഡിന് ഉണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യത നികത്തണമെങ്കില്‍ നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടിവരും     .

മദ്യപിച്ചു ട്രെയിനില്‍ കയറിയാല്‍ "പണി കിട്ടും"

 മദ്യപിച്ചു ട്രെയിനില്‍ കയറുന്നവരെ അറസ്റ്റ് ചെയ്യുമെന്ന്‍ റയില്‍വേ സംരക്ഷണ സേന. റയില്‍വേ ആക്റ്റ് 145  പ്രകാരമാണ് നടപടി. ബാറില്‍ നിന്ന് രണ്ടു ലാര്‍ജ് അടിച്ച് ട്രെയിനില്‍ കയറിയാലും പിടിവീഴും. ബ്രെത്ത് അനലൈസറില്‍ ആല്‍ക്കഹോള്‍ സാന്നിധ്യം 30 % ല്‍ അധികമാണെന്ന് കണ്ടാല്‍ 6 മാസം തടവില്‍ ഇടുമെന്നാണ് റയില്‍വേ പോലീസിന്‍റെ മുന്നറിയിപ്പ്. പ്ലാറ്റ്ഫോമില്‍ പോലും മദ്യപിച്ചു കയറാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ട്രെയിനില്‍ ഇരുന്നു മദ്യപിക്കുന്നതിനു നേരത്തെതന്നെ

പഞ്ചായത്ത്‌ സെക്രെട്ടറി പോസ്റ്റ്‌ വി.ഇ.ഓ മാര്‍ക്കും അനുവദിക്കണം: കെ.സി.ഡി.ഇ.ഒ.എ

ഗ്രാമ പഞ്ചായത്ത്‌ തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്ന തങ്ങളെ ഒഴിവാക്കി പദ്ധതി മേല്‍നോട്ടത്തിനു വേണ്ടി ഗ്രാമവികസന വകുപ്പില്‍ BPO തസ്തിക അനുവദിക്കുന്നു എന്ന് ആരോപിച്ച്  തൊഴിലുറപ്പ് പദ്ധതിയോട് നിസ്സഹകരണം ഉള്‍പ്പെടെ വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രഖ്യാപനം നടത്തിയ  പഞ്ചായത്ത്‌ സെക്രട്ടറീസ് അസ്സോസ്സിയേഷന്‍

Wednesday 22 February 2012

PIRAVAM ELECTION ON MARCH 17

പിറവം ഉപതെരെഞ്ഞെടുപ്പ് തീയതി മാര്‍ച്ച്‌ 17  ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. വോട്ടെടുപ്പ് തീയതി 18 ല്‍ നിന്ന് 17 ലേക്ക് മാറ്റണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. യു.ഡി.എഫും എല്‍..ഡി.എഫും ആണ് വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. 

തൊഴിലുറപ്പ് പദ്ധതി: പഞ്ചായത്ത്‌ സെക്രെട്ടറിമാര്‍ സമരത്തിലേക്ക്..

തൊഴിലുറപ്പ് പദ്ധതിയോട് നിസ്സഹകരണം ഉള്‍പ്പെടെ വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്ത്‌ സെക്രട്ടറീസ് അസ്സോസ്സിയേഷന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതി നിര്‍വഹണവും നടപ്പാക്കലും സംബന്ധിച്ച് പഞ്ചായത്ത്‌ സെക്രട്ടറിമാരും ജീവനക്കാരും വിവിധ ജോലികള്‍ ചെയ്തുവരവേ പദ്ധതി സൂപ്പര്‍വിഷന് വേണ്ടി ഗ്രാമവികസന വകുപ്പില്‍ പുതിയ തസ്തികകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണിത്. 

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം നല്‍കണമെന്ന് ഉത്തരവ്

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് തൊഴില്‍വകുപ്പ് ഉത്തരവിട്ടു. ചില സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞ ശമ്പളം കൊടുത്തിട്ട് വലിയ തുക അക്കൌണ്ടുകളില്‍ എഴുതുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പല ആശുപത്രികളും ഈ കാര്യത്തില്‍ സുതാര്യത പാലിക്കുന്നില്ലെന്ന് തൊഴില്‍വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചൂഷണം അവസാനിപ്പിക്കാനാണ് ഈ ഉത്തരവെന്നു മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.  

പദ്ധതി നിര്‍വ്വഹണം: തദ്ദേശ സ്ഥാപനങ്ങള്‍ വളരെ പിന്നില്‍.

പദ്ധതി നിര്‍വ്വഹണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വളരെ പിന്നില്‍ എന്ന് അവലോകന യോഗങ്ങള്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക വര്ഷം അവസാനിക്കാന്‍ 40 ദിവസങ്ങള്‍ ബാക്കി നില്‍കെ ഒട്ടുമിക്ക ജില്ലകളിലും പദ്ധതി ചെലവ് 50 %ത്തിലും താഴെയാണ്. കൂടുതല്‍ അവലോകന യോഗങ്ങള്‍ വിളിച്ച് പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്താന്‍ ആണ് ഗവണ്‍മെന്‍റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.    

Sunday 19 February 2012

പഞ്ചായത്ത്‌ ദിനാഘോഷം ഫെബ്രുവരി 19 ല്‍ നിന്നും ഏപ്രില്‍ 24 ലേക്ക് മാറ്റി.

ശ്രീ ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത്‌ ദിനമായി ആചരിച്ചിരുന്നത്. എന്നാല്‍ 73rd ഭരണഘടന ഭേദഗതി ദിനമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ അഖിലേന്‍ന്ത്യാ പഞ്ചായത്ത്‌ ദിനമായി ആചരിക്കുന്ന ഏപ്രില്‍ 24  തന്നെ കേരളത്തിലും പഞ്ചായത്ത്‌ ദിനമായി

Saturday 18 February 2012

കെ.സി.ഡി.ഇ.ഓ.എ സംഘടന തെരഞ്ഞെടുപ്പ് :

കെ.സി.ഡി.ഇ.ഓ.എ സംസ്ഥാന സമ്മേളത്തിന്റെ അവസാനം നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡണ്ട്‌ ആയി ശ്രീ.ബാലചന്ദ്രന്‍ നായരും ,    ജനറല്‍ സെക്രട്ടറി ആയി ശ്രീ.അശോക്‌ കുമാറും  തെരഞ്ഞെടുക്കപ്പെട്ടു. 

ഗ്രാമവികസനവകുപ്പ് ജീവനക്കാര്‍ക്കുള്ള ജനറല്‍ ട്രാന്‍സ്ഫെറിനുള്ള നിര്‍ദ്ദേശങ്ങളും അപേക്ഷയും

Friday 17 February 2012

നഗരസഭാ സെക്രെട്ടറിക്ക് എതിരെ നടപടി വേണമെന്ന് സ്പീക്കര്‍

ÄßøáÕÈLÉáø¢D çµÞVÉçù×X æØdµGùß ¿ß. ÍÞØíµøæÈÄßæø È¿É¿ß ®¿áAÃæÎKá ØíÉàAV ¼ß. µÞVJßçµÏX ºàËí æØdµGùßçÏ޿ᢠÄçgÖÍøà dÉßXØßMW æØdµGùßçÏ޿ᢠ¦ÕÖcæMGá. ®¢®W®ÎÞVAá æÄÞÝßWAø¢ ¥¿ÏíAÞX çÈÞGàØí ÈWµßÏ dÉÖíÈJßW çÈøßGá ÙÞ¼øÞÏß ØíÉàAVAá ÕßÖÆàµøâ

പി.എസ്.സി യില്‍ ഈയാഴ്ച (ഫെബ്രുവരി 13 - 18 വരെ )


രാജ്യത്തെ ആദ്യ ഇ-പെയ്മെന്റ് പഞ്ചായത്താണ് മഞ്ചേശ്വരം : ശ്രീ. ഉമ്മന്‍ ചാണ്ടി

കാസര്‍ഗോഡ് : രാജ്യത്തെ ആദ്യ ഇ-പേയ്മെന്റ് സംവിധാനമുള്ള പഞ്ചായത്തായി മഞ്ചേശ്വരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.www.tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ

ഏറ്റവും യാതന അനുഭവിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വി.ഇ.ഒ മാര്‍.====: ::::::::: എന്ന് ഗ്രാമവികസന കമ്മീഷണര്‍


താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും അധ്വാനിക്കുന്നതും ജോലിഭാരം ഉള്ളതുമായ അപൂര്‍വ്വം ജോലികളില്‍ ഒന്നാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍

1/4/2011 നു ശേഷം അനുവാദം കൊടുത്ത എല്ലാ ഭവനനിര്‍മ്മാണ ഗുണഭോക്താക്കള്‍ക്കും 2 ലക്ഷം രൂപ ധനസഹായം നല്‍കും.

ഭവന നിര്‍മ്മാണ ഗുണഭോക്താക്കള്‍ , അവര്‍ പട്ടികജാതി ആയാലും പൊതുവിഭാഗം ആയാലും സിമെ ന്‍റ്റിനും കട്ടക്കും മണലിനും ഒരേ വിലകൊടുത്ത് വാങ്ങേണ്ടതുള്ളപ്പോള്‍ പിന്നെ എന്തിനാണ് പൊതുവിഭാഗത്തില്‍ പെട്ടുപോയി എന്നതുകൊണ്ട് അവര്‍ക്ക് കുറഞ്ഞ ധനസഹായം നല്‍കുന്നത് എന്ന്  ശ്രീ.കെ.സി.ജോസെഫ്. 1 /04 /2011 മുതല്‍ എഗ്രിമെന്റ്  വെച്ചു വീട്  പണി തുടങ്ങിയ എല്ലാ ഗുണഭോക്താക്കള്‍ക്കും 2  ലക്ഷം രൂപ വീതം ധനസഹായം     നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഗ്രാമവികസന വകുപ്പിന് ഇന്ന് നാഥനും ചോദിയ്ക്കാന്‍ ആളും ഉണ്ട് : കെ.സി.ജോസഫ്‌

ഈ ഗവണ്‍മെന്‍റ് അധികാരം എല്ക്കുമ്പോള്‍ അന്ത്യശ്വാസം വലിക്കുകയായിരുന്ന ഗ്രാമവികസന വകുപ്പിന് ഇപ്പോള്‍ നാഥനും ചോദിയ്ക്കാന്‍ ആളും ഉണ്ടെന്നു മന്ത്രി കെ.സി.ജോസെഫ്. ഗ്രാമവികസന വകുപ്പിന് പുനര്‍ജീവന്‍ നല്കിയതിനെതുടര്‍ന്നു ഉണ്ടായ വിവാദങ്ങളോടോപ്പമാണ്  യു.ഡി.എഫ്. ഗവണ്മെന്റ് ഭരണം തുടങ്ങിയത്. ഈ

KCDEOA സംസ്ഥാന സമ്മേളന ഫോട്ടോസ്...

Click on the "read more" button below to see the phots


കെ.സി.ഡി.ഇ.ഒ.എ സംസ്ഥാന സമ്മേളനം തുടങ്ങി

കൊല്ലം ജില്ലയിലെ ടി.എം. വര്‍ഗീസ്‌ ഹാളില്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് വന്‍ ജനപങ്കാളിത്തം. ഗ്രാമവികസന വകുപ്പ് മന്ത്രിയും കമ്മീഷണറും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനം KCDEOA യുടെ

Thursday 16 February 2012

വില്ലെജ് മാന്‍ ഇനി മുതല്‍ ഫീല്‍ഡ് അസ്സിസ്ടന്റ്റ്

റവന്യൂ വകുപ്പിലെ വില്ലേജ് മാന്‍  എന്ന തസ്തിക ഇനി മുതല്‍ ഫീല്‍ഡ് അസിസ്റ്റന്റ്‌ എന്നറിയപ്പെടും. പി.എസ്.സി യുടെ അംഗീകാരത്തോടെ തീരുമാനം അന്തിമാമാകും. 

KCDEOA 53rd CONFERENCE

കെ.സി.ഡി.ഇ.ഒ.എ 53th സംസ്ഥാന സമ്മേളനത്തിന് കൊല്ലം ജില്ല ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 9 മണിയോടെ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കും: ശ്രീ. കെ.സി.ജോസഫ്‌

കേന്ദ്രാവിഷ്കൃത ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികലുടെ നടത്തിപ്പിന് അര്‍ഹമായ കേന്ദ്രസഹായം നേടിയെടുക്കുന്നതില്‍ മുന്‍സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി ഗ്രാമവികസന-സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ്. കുറവുകള്‍ പരിഹരിച്ച് കൂടുതല്‍ കേന്ദ്രസഹായം

K.C.D.E.O.A എന്ത് ചെയ്തു?? സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രി.റ്റി. ബാലചന്ദ്രന്‍ നായര്‍ വിശദീകരിക്കുന്നു.

പുതിയ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്തു ഏകദേശം 7 മാസം ആകുന്നു. കഴിഞ്ഞ കാലയളവില്‍ VEO മാര്‍ക്ക്‌ പ്രത്യേകിച്ചും ഗ്രാമവികസന വകുപ്പിന്
പൊതുവായി എടുത്തുപറയാവുന്ന നേട്ടങ്ങള്‍ വല്ലതും ഉണ്ടായോ ? സാധാരണ  പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ഒരു പതിവ് ചോദ്യമാണിത്. നമ്മുടെ പലരുടെയും ആഗ്രഹത്തിനനുസരിച്ച് വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

പക്ഷെ ഒരു നല്ല തുടക്കം കുറിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഭരണകൂടത്തിനു

Wednesday 15 February 2012

കെ.സി.ഡി.ഇ.ഒ.എ സംസ്ഥാന സമ്മേളനം നാളെ

കൊല്ലം ടി.എം.വര്‍ഗീസ്‌ മെമ്മോറിയല്‍ ഹാളില്‍ വെച്ച് നാളെയും മറ്റെന്നാളുമായി നടക്കുന്ന  കെ.സി.ഡി.ഇ.ഒ.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍  പൂര്‍ത്തിയായി. കൊല്ലം പട്ടണത്തിലെ മിക്ക ലോഡ്ജുകളും ദൂരെ ജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി ബുക്ക് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ധാരാളം ഉദ്യോഗസ്ഥര്‍ കൊല്ലത്ത് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. വരുന്നവരെ വരവേല്‍ക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും കൊല്ലം ജില്ലയിലെ കെ.സി.ഡി.ഇ.ഒ.എ അംഗങ്ങള്‍ സജീവമായി രംഗത്തുണ്ട്. 

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി മാര്‍ച്ച്‌ 5 വരെ അപേക്ഷിക്കാം . ആദ്യഘട്ടമായ പ്രിലിമിനറിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച്‌ 5  നകം ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. 

ആശാവര്‍ക്കറുമാരുടെ പ്രതിമാസ അലവന്‍സ് വര്‍ധിപ്പിച്ചു

.  ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍റെ കീഴിലുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കിവന്നിരുന്ന 300  രൂപയുടെ പ്രതിമാസ അലവന്‍സ് 500 ആക്കി 2011 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കാന്‍ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു.   

പെന്‍ഷന്‍ പ്രായം കൂട്ടാന്‍] അനുവദിക്കില്ല- ഡി.വൈ.എഫ്. ഐ

പെന്‍ഷന്‍ പ്രായം കൂട്ടാന്‍] അനുവദിക്കില്ല എന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു. യുവാക്കളെ വിശ്വാസത്തിലെടുക്കാതെയുള്ള  എല്ലാ നീക്കങ്ങളെയും എതിര്‍ക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു. 

കെ.സി.ഡി.ഇ.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ഈ മാസം 17 , 18  തീയതികളില്‍ നടക്കുന്ന കേരള കമ്മ്യൂണിറ്റി ഡവലപ`മെന്റ് എക്സ്റെന്ഷന്‍ ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍... . /*******ആയി. കൊല്ലം ജില്ല കമ്മിറ്റി സജീവമായി രംഗത്തുണ്ട്. കൊല്ലം ജില്ലയിലെ ഒട്ടുമിക്ക ബ്ലോക്കുകളില്‍ നിന്നുമുള്ള  അംഗങ്ങളുടെ സാന്നിധ്യം സമ്മേളനഹാളില്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സമ്മേളന ഹാള്‍ ഉത്സവലഹരിയില്‍ ആയിരിക്കുകയാണ്.1500   പേര്‍ പങ്കെടുക്കുന്ന മഹാസമ്മേളനത്തിനാകും കൊല്ലം ജില്ല സാക്ഷ്യം വഹിക്കുക എന്ന് സംഘാടകര്‍  പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഭൂമിയില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ആഗസ്റ്റ്‌ 15 നകം

ഭൂമിയില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ആഗസ്റ്റ്‌ 15 നകം നല്കുമെന്ന്‍പ്രഖ്യാപനം. മാര്‍ച്ച്‌ 10 മുതല്‍ ഇതിനുള്ള അപേക്ഷാ ഫോം വില്ലേജ് ആഫീസുകള്‍ വഴി ലഭ്യമാകും. ജൂണ്‍ 18 മുതല്‍ 30 വരെ ഈ അപേക്ഷ വില്ലേജ് ആഫീസുകള്‍ സ്വീകരിക്കും. ഗുണഭോക്താക്കളുടെ സാധ്യതാ ലിസ്റ്റ് ജൂണ്‍ 25 നു പ്രസിദ്ധീകരിക്കും. 

Tuesday 14 February 2012

Retirement age would be increased to 56

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 56 ആക്കാന്‍ യു. ഡി.എഫ് ധാരണയായി. അന്തിമ തീരുമാനം 21 നു ഉണ്ടായേക്കും. എല്ലാ സര്‍വീസ് സംഘടനകളും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 
                                ഇവരെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം യുവാക്കളെയും സംരക്ഷിക്കുന്ന തരത്തിലുള്ള പാക്കേജ് ആയിരിക്കും കൊണ്ട്.വരിക. പി.എസ.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി ഉയര്‍ത്തിയും നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി ദീര്ഘിപ്പിച്ചും എതിര്‍പ്പ് ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ. ഇത് സാധ്യമായാല്‍ സാമ്പത്തിക കരുതല്‍ വര്‍ധിപ്പിച്ചു വികസന ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വിനിയോഗിക്കാനാകും. 2009 -10 ല്‍നടപ്പാക്കിയ വിരമിക്കല്‍ ഏകീകരണം കൊണ്ട് ഇപ്പോള്‍ സാമ്പത്തിക നേട്ടം ഒന്നും ലഭിക്കുന്നില്ലേന്ന്‍ ധനവകുപ്പ് കണ്ടെത്തി. ഇത് നടപ്പാക്കിയ വര്‍ഷത്തില്‍ 1000 കോടിയോളം രൂപ ഖജനാവില്‍ ശേഷിച്ചു.   

DPC will be assembled on 16 Feb

കൊല്ലം ജില്ലയിലെ ഡി.പി.സി ഫെബ് 16 നു നടക്കും. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ഡി.പിസി ആയിരിക്കും ഇത്. 

How to implement without gramasha application?????

ഗുണഭോക്തൃ ലിസ്റ്റിന്റെ കൂടെ ലഭിക്കേണ്ട ഗ്രാമസഭ അപേക്ഷ ലഭിക്കാത്തത് കൊണ്ട് നിരവധി പഞ്ചായത്തുകളിലെ പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടുന്നു. ഇത് നല്‍കേണ്ട സെക്രട്ടറിമാരുടെ നിസ്സഹകരണം പദ്ധതി നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്നു. ഗ്രാമസഭ അപേക്ഷ ഇല്ലാത്തത കാരണം നിരവധി വി.ഇ.ഓ മാര്‍ ആടിറ്റ് ഒബ്ജക്ഷന്‍ നേരിടുന്നുണ്ട്. 

General Awareness

അധികാര വികെന്ദ്രികരണ ഭാഗമായി നമ്മുടെ ഗ്രാമ വികസന കമ്മിഷണറേറ്റ് 1987 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമവികസന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉത്തരവാദിത്തം അതാത് ജില്ലാകളക്ടരുമാരില്‍ ഭരമേല്പിച്ചിരിക്കുന്നു.

General Awareness

Kerala has
District Panchayats     : 14
Block Panchayats       : 152
Grama Panchayats      : 999

Total Population of Kerala     :  3,18,38,619
Males                                 : 15,468,614
Females                              : 16,372,760
Families                              : 67,26,356

General Transfer application invited

ഗ്രാമവികസന വകുപ്പില്‍ ജനറല്‍ ട്രാന്‍സ്ഫര്‍ അപേക്ഷ സ്വീകരിക്കുന്നു. മാര്‍ച്ച് 3 വരെ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയില്‍ ആണ് അപേക്ഷ നല്‍കേണ്ടത്.

Salary of VEOs would be revised soon

വി ഇ ഓ മാരുടെ ശംബളം കൂട്ടാനുള്ള തീരുമാനം ഉടന്‍ ഉണ്ടായെക്കുമെന്ന്‍ സൂചന. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച അനുകൂല സാഹചര്യം ഉണ്ടായി. കെ.സി.ഡി.ഇ.ഓ ഭാരവാഹികളുടെയും എന്‍../.ജിഓ അസോസിയേഷന്‍ നേതാക്കളുടെയും യോഗത്തില്‍ ബഹു. മന്ത്രി വി.ഇ.ഓ മാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്ന്‍അറിയാന്‍ കഴിഞ്ഞു. കെ.സി. ഡി.ഇ.ഓ.എ സംസ്ഥാന സമ്മേളനത്തിനു മുന്‍പോ അതോടോപ്പമോ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന്‍സൂചന.

State conference of KCDEOA at KOLLAM on 17th and 18th February

The state conference of Kerala Community Development Extension Officer's Association will be conducte on Feb 17&18 on TM Varghese Memorial Hall in Kollam. Members ranging from VEO to Joint BDOs from all Blocks in Kerala will participate. Arrangements are being done by Kollam district committee. Ministers, MLAs and MPs and officials including Project Officers will be address the function. VEOs could expect some good news from the conference.