പ്രമുഖ ദേശസാത്കൃത ബാങ്കുകളായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറച്ചു. കാല്‍ ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പയുടെ പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 25 വര്‍ഷം വരെ കാലാവധിയും 30 ലക്ഷം രൂപയ്ക്ക് താഴെയുമുള്ള ഭവനവായ്പയുടെ പലിശ 10.75 ശതമാനമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു.
പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര അഞ്ചു വര്‍ഷം
കാലാവധിയുള്ള 25 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ അടിസ്ഥാന നിരക്കായ 10.60 ശതമാനത്തില്‍ ലഭ്യമാക്കും.
ഇരു ബാങ്കുകളും പ്രോസസിങ് ചാര്‍ജുകള്‍ എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 25 ലക്ഷത്തിന് താഴെയുള്ള വായ്പകള്‍ക്കാണ് ഇത് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് എല്ലാവിധ ഭവന വായ്പകളുടെയും പ്രോസസിങ് ചാര്‍ജ് ഒഴിവാക്കി. നിലവില്‍ 12,500 രൂപ വരെയാണ് ഈയിനത്തില്‍ ഈടാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉടന്‍ തന്നെ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ മറ്റു ബാങ്കുകള്‍ക്കും പലിശ കുറയ്‌ക്കേണ്ടിവരും.

No comments:
Post a Comment