തിങ്കളാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എം. മാണി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെ ബജറ്റ്ചര്‍ച്ച നടക്കും. വെള്ളിയാഴ്ച വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതോടെ സഭ പിരിയും.
മാര്‍ച്ച് ഒന്നിന് സമ്മേളനം ആരംഭിച്ചെങ്കിലും പിറവം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മാര്‍ച്ച് 9 മുതല്‍ 18 വരെ അവധി നല്‍കിയിരുന്നു. നേരത്തെ ഏപ്രില്‍ നാലു വരെ നിശ്ചയിച്ചിരുന്ന ബജറ്റ് സമ്മേളനം പിന്നീട് വെട്ടിച്ചുരുക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ തനത് ബജറ്റാണ് തിങ്കളാഴ്ച അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇടതുസര്‍ക്കാരിന്റെ ബജറ്റ് പുതുക്കി അവതരിപ്പിക്കുകയായിരുന്നു. മന്ത്രി മാണിയുടെ പത്താമത്തെ ബജറ്റ് കൂടിയാണിത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കം കടക്കുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി ബജറ്റുമായെത്തുന്നത്. വികസനോന്മുഖമായിരിക്കും ബജറ്റെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അതിവേഗ റെയില്‍ പാതയുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പുതിയ പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.
No comments:
Post a Comment