V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday, 19 March 2012

പെന്‍ഷന്‍ പ്രായം 56 ആക്കി


സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. 


അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ചുരുങ്ങിയകാലം കൊണ്ട് ഈ രംഗത്ത്
മികച്ച വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. 



കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും. ഇതിനായി 150 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം - കാസര്‍കോഡ് അതിവേഗ റെയില്‍ പദ്ധതിയുടെ പ്രാരംഭ ചെലുകള്‍ക്കായി 50 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ ചെലവിനായി 20 കോടി. വിഴിഞ്ഞം പദ്ധതിക്ക് 224 കോടി രൂപ അനുവദിക്കും. 



ഹൈടെക് കൃഷിരീതി വ്യാപകമാക്കും. സംസ്ഥാനത്ത് മൂന്ന് നാളികേര ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കും. കുട്ടനാട്ടിലും പാലക്കാടുമാണിത്. ഇതിനായി 10 കോടി രൂപ വകയിരുത്തി. സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനായി പ്രത്യേക കമ്പനി സ്ഥാപിക്കും. നെല്ലുത്പാദനം കൂടാന്‍ റൈസ് ബയോ പാര്‍ക്ക്. ഗ്രീന്‍ഹൗസ് കൃഷിരീതി വ്യാപിപ്പിക്കും. വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി. 



ഇടുക്കിയിലും വയനാട്ടിലും ചെറുവിമാനത്താവളങ്ങള്‍ സ്ഥാപിക്കും. ഇതിനായുള്ള സാധ്യതാപഠനം നടത്തായനായി 50 ലക്ഷം രൂപ നീക്കിവെയ്ക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി രൂപ ചെലവഴിക്കും. വിമാനത്താവളം ഇല്ലാത്ത എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. വിനോദസഞ്ചാര വ്യവസായം വികസിക്കാന്‍ ഇത് സഹായിക്കും. 



മലപ്പുറത്ത് കോട്ടയ്ക്കലിനടുത്ത് ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. നിയോജക മണ്ഡലങ്ങളുടെ ആസ്തി വികസത്തിന് പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടി ചെലവഴിക്കും. ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് 50 ശതമാനം സബ്‌സിഡി. 



വികസനത്തിന് സപ്തതന്ത്രങ്ങളും ബജറ്റില്‍ ധനമന്ത്രി വിഭാവനം ചെയ്തു. കൃഷി, മലയോരമേഖല, പിന്നാക്കസംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന. 

No comments: