V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Thursday, 23 February 2012

പഞ്ചായത്ത്‌ സെക്രെട്ടറി പോസ്റ്റ്‌ വി.ഇ.ഓ മാര്‍ക്കും അനുവദിക്കണം: കെ.സി.ഡി.ഇ.ഒ.എ

ഗ്രാമ പഞ്ചായത്ത്‌ തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്ന തങ്ങളെ ഒഴിവാക്കി പദ്ധതി മേല്‍നോട്ടത്തിനു വേണ്ടി ഗ്രാമവികസന വകുപ്പില്‍ BPO തസ്തിക അനുവദിക്കുന്നു എന്ന് ആരോപിച്ച്  തൊഴിലുറപ്പ് പദ്ധതിയോട് നിസ്സഹകരണം ഉള്‍പ്പെടെ വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രഖ്യാപനം നടത്തിയ  പഞ്ചായത്ത്‌ സെക്രട്ടറീസ് അസ്സോസ്സിയേഷന്‍
സംസ്ഥാന സമിതി തീരുമാനത്തിനെതിരെ KCDEOA. "എങ്കില്‍ കോടിക്കണക്കിനു രൂപയുടെ നിര്‍വ്വഹണം ഓരോവര്‍ഷവും  പഞ്ചായത്തിനുവേണ്ടി ചെയ്യുന്ന പ്രധാന നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത്‌ സെക്രെട്ടറി തസ്തികയിലേക്ക് 25 % സംവരണം ആവശ്യപ്പെടുകയാണെന്ന് KCDEOA സംസ്ഥാന ജനറല്‍ സെക്രെട്ടറി ശ്രീ. അശോക് കുമാര്‍ പ്രസ്താവിച്ചു.  IAY പദ്ധതിയില്‍ ബ്ലോക്ക് ഓഫീസുകളില്‍ ചെക്കിന് വരുന്നവരും BPL സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുന്നവരും   വരെ BPO, BDO എന്നീ പോസ്റ്റുകള്‍ ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ സ്ഥിതി എന്നും അദ്ദേഹം നിരീക്ഷിച്ചു.    

No comments: