കെ.എസ്.എഫ്.ഇ യുടെ വരുമാനം 14000 കോടി കവിഞ്ഞതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു. കെ.എസ്.എഫ്.ഇ നടത്തിയ സ്വര്‍ണവര്‍ഷ ചിട്ടി നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സ്വര്‍ണ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "കെ.എസ്.എഫ്.ഇ യുടെ നിക്ഷേപം 3500 കോടി കവിഞ്ഞിരിക്കുന്നു. 15 ലക്ഷം ജനങ്ങള്‍ വിശ്വസിച്ച് ചിട്ടിയില്‍ ചേരുന്ന സ്ഥാപനമാണിത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചിട്ടി സ്ഥാപനമാണ് കെ.എസ്.എഫ്.ഇ." എന്നും അദ്ദേഹം പ്രസ്താവിച്ചു.
No comments:
Post a Comment