V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday, 17 February 2012

രാജ്യത്തെ ആദ്യ ഇ-പെയ്മെന്റ് പഞ്ചായത്താണ് മഞ്ചേശ്വരം : ശ്രീ. ഉമ്മന്‍ ചാണ്ടി

കാസര്‍ഗോഡ് : രാജ്യത്തെ ആദ്യ ഇ-പേയ്മെന്റ് സംവിധാനമുള്ള പഞ്ചായത്തായി മഞ്ചേശ്വരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.www.tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ
ലോകത്തെവിടെനിന്നും കെട്ടിട നികുതി അടക്കുവാനുള്ള സംവിധാനവും സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുമ്പ് കേരളത്തിലെ മുനിസിപ്പാലിറ്റികളില്‍ ഇ-പേയ്മെന്റ് നടപ്പിലാക്കിയിരുന്നുവെങ്കിലും ഒരു പഞ്ചായത്തില്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നത് ആദ്യമാണെന്നും കേരളത്തിന് മഞ്ചേശ്വരത്തു നിന്നൊരു മാതൃക ലഭിക്കുന്നതില്‍ സന്തോഷിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.മുക്താറിന് രേഖകളുടെ പകര്‍പ്പ് കൈമാറിയാണ് കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. എം എല്‍ എ-മാരായ പി.ബി.അബ്ദുല്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ , പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ പി.മുഹമ്മദ് നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments: