കൊല്ലം ടി.എം.വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ വെച്ച് നാളെയും മറ്റെന്നാളുമായി നടക്കുന്ന കെ.സി.ഡി.ഇ.ഒ.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊല്ലം പട്ടണത്തിലെ മിക്ക ലോഡ്ജുകളും ദൂരെ ജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി ബുക്ക് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ധാരാളം ഉദ്യോഗസ്ഥര്‍ കൊല്ലത്ത് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. വരുന്നവരെ വരവേല്‍ക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും കൊല്ലം ജില്ലയിലെ കെ.സി.ഡി.ഇ.ഒ.എ അംഗങ്ങള്‍ സജീവമായി രംഗത്തുണ്ട്.
No comments:
Post a Comment