V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday, 24 February 2012

കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കെ.സി.ഡി.ഇ.ഒ.എ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

  1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുക. 
  2. പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണ്ണമായും ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ കൊണ്ടുവരിക. 
  3. കേരളത്തിലെ 152 വികസന ബ്ലോക്കുകളിലും പരിചയസമ്പന്നരായ ജോയിന്‍റ്
    ബി.ഡി.ഒ മാരെ പ്രമോട്ട് ചെയ്ത് ബി.പി.ഒ മാരായി നിയമിക്കുക. 
  4. ഗ്രാമപഞ്ചായത്തുകളില്‍ ദാരിദ്ര്യ ലഘൂകരണ സെല്‍ രൂപീകരിച്ച് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ മാര്‍ക്ക് ചുമതല നല്‍കുക. 
  5. രജിസ്ട്രഷന്‍ ഓഫീസര്‍ മാരുടെ  ചുമതല പഞ്ചായത്ത്തല  പി.എ.യു മേധാവികളായി നിയമിക്കുന്ന  എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ മാര്‍ക്ക് നല്‍കുക. 
  6. എല്ലാ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും ലഭ്യമായ സ്ഥലങ്ങളില്‍ സൌകര്യപ്രദമായ പ്ലാനുകളില്‍ ഭാരത് നിര്‍മ്മാണ്‍ രാജീവ്‌ഗാന്ധി സേവാ കേന്ദ്രം നിര്‍മ്മിക്കുക. 
  7. ഗ്രാമപഞ്ചായത്തുകളിലെ പി.എ.യു വിന്‍റെ ആസ്ഥാനമായി  ഭാരത് നിര്‍മ്മാണ്‍ രാജീവ്‌ഗാന്ധി സേവാ കേന്ദ്രം രൂപപ്പെടുത്തുകയും Village Extension Officers, MGNREGS Overseer, Data Entry Operator, Kudumbasree accountant, SC/ST Promoter, Saksharatha Preraks   തുടങ്ങിയവരെ പി.എ.യു വിന്‍റെ കീഴിലാക്കുകയും ചെയ്യുക. 
  8. തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തിനു ആവശ്യമായ വാഹന സൌകര്യങ്ങളും യാത്രാപ്പടിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചു നല്‍കുക. 
  9. കുടുംബശ്രീയുമായി സഹകരിക്കാന്‍ തയ്യാറുള്ള മറ്റ് സംഘടന സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തുക.  

1 comment:

raghavan.k.v said...

100% agreed with the demands But high preasure from the secretaries side If it will become true a bright future for R.D. Department