V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Thursday, 16 February 2012

കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കും: ശ്രീ. കെ.സി.ജോസഫ്‌

കേന്ദ്രാവിഷ്കൃത ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികലുടെ നടത്തിപ്പിന് അര്‍ഹമായ കേന്ദ്രസഹായം നേടിയെടുക്കുന്നതില്‍ മുന്‍സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി ഗ്രാമവികസന-സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ്. കുറവുകള്‍ പരിഹരിച്ച് കൂടുതല്‍ കേന്ദ്രസഹായം
നേടിയെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് വരുന്നതായി മന്ത്രി അറിയിച്ചു. ഒന്നാമതായി നടത്തിപ്പിലെ പോരായ്മകള്‍ വിലയിരുത്തി പദ്ധതി കൂടുതല്‍ കര്യക്ഷമാമാക്കേണ്ടതുണ്ട്. സമയബന്ധിതമായി പ്രൊജെക്ടുകള്‍ സമര്‍പ്പിക്കുന്നതിനും പസ്സാക്കിയെടുക്കുന്നതിനും തിരുവനന്തപുരത്തും ഡല്‍ഹിയിലും പ്രത്യേക സെല്ലുകള്‍ രൂപവല്‍ക്കരിക്കും. നിര്‍വ്വഹണ പുരോഗതി കൃത്യമായി റിപ്പോര്‍ട്ട് ചെയ്യും. രണ്ടാമതായി കേരളത്തിലെ സാഹചര്യങ്ങളില്‍ അനുയോജ്യമല്ലാത്ത മേഖലകള്‍ കണ്ടെത്തി മാനദണ്‍ഡങ്ങളില്‍ മാറ്റങ്ങളും ഇളവുകളും നേടിയെടുക്കേണ്ടതുണ്ട്. മൂന്നാമതായി  കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പ്രസ്താവിച്ചു.  

No comments: