സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 56 ആക്കാന്‍ യു. ഡി.എഫ് ധാരണയായി. അന്തിമ തീരുമാനം 21 നു ഉണ്ടായേക്കും. എല്ലാ സര്‍വീസ് സംഘടനകളും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഇവരെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം യുവാക്കളെയും സംരക്ഷിക്കുന്ന തരത്തിലുള്ള പാക്കേജ് ആയിരിക്കും കൊണ്ട്.വരിക. പി.എസ.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി ഉയര്‍ത്തിയും നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി ദീര്ഘിപ്പിച്ചും എതിര്‍പ്പ് ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ. ഇത് സാധ്യമായാല്‍ സാമ്പത്തിക കരുതല്‍ വര്‍ധിപ്പിച്ചു വികസന ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വിനിയോഗിക്കാനാകും. 2009 -10 ല്‍നടപ്പാക്കിയ വിരമിക്കല്‍ ഏകീകരണം കൊണ്ട് ഇപ്പോള്‍ സാമ്പത്തിക നേട്ടം ഒന്നും ലഭിക്കുന്നില്ലേന്ന്‍ ധനവകുപ്പ് കണ്ടെത്തി. ഇത് നടപ്പാക്കിയ വര്‍ഷത്തില്‍ 1000 കോടിയോളം രൂപ ഖജനാവില്‍ ശേഷിച്ചു.
No comments:
Post a Comment