കേരളത്തിലെ നാട്ടനകള്‍ക്കായി ആര്‍.സി ബുക്കുകള്‍ തയ്യാറാക്കുന്നു. ആനകളെ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന നാളുകള്‍ പോയ്‌മറഞ്ഞെങ്കിലും വാഹനങ്ങള്‍ക്ക് എന്നപോലെ ആനകള്‍ക്കും ആര്‍സി ബുക്കുകള്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങി. "Registration Certificate for Domestic Elephant" എന്നപേരില്‍ വനംവകുപ്പാണ് എല്ലാ നാട്ടനകള്‍ക്കും ആര്‍സി ബുക്കുകള്‍ തയ്യാറാക്കുന്നത്. വിവര ശേഖരണത്തിന് കേരള എലിഫന്‍റ് ഓണേഴ്സ് ഫെടെറെഷ ന്‍റെ സഹായവുമുണ്ട്.ആനയെ സംബന്ധിക്കുന്ന
എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതാകും ആര്‍സി ബുക്ക്. റജിസ്ട്രെഷന്‍ നമ്പര്‍, പേര്,വയസ്സ്, ഇനം, ഉടമസ്ഥാവകാശം, മുന്‍ചരിത്രം, നിലവിലെ വാസസ്ഥലം, ശാരീരിക അളവുകള്‍, തുമ്പികൈയുടെയും കൊമ്പി ന്‍റെയും അളവുകള്‍, വാലിന്‍റെ നീളം, തിരിച്ചറിയല്‍ അടയാളങ്ങള്‍, സ്വഭാവം എന്നിവ രേഖപ്പെടുത്തിയിരിക്കും.
No comments:
Post a Comment