പുതിയ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്തു ഏകദേശം 7 മാസം ആകുന്നു. കഴിഞ്ഞ കാലയളവില്‍ VEO മാര്‍ക്ക് പ്രത്യേകിച്ചും ഗ്രാമവികസന വകുപ്പിന്
പൊതുവായി എടുത്തുപറയാവുന്ന നേട്ടങ്ങള്‍ വല്ലതും ഉണ്ടായോ ? സാധാരണ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ഒരു പതിവ് ചോദ്യമാണിത്. നമ്മുടെ പലരുടെയും ആഗ്രഹത്തിനനുസരിച്ച് വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
പക്ഷെ ഒരു നല്ല തുടക്കം കുറിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഭരണകൂടത്തിനു
ലഭിച്ച സമയം പരിഗണിക്കുമ്പോള്‍ അത് ചെറിയ കാര്യമല്ല. ഗ്രാമവികസന വകുപ്പിനോടുള്ള സര്‍ക്കാരി ന്‍റെ സമീപനത്തില്‍ കാതലായ മാറ്റമുണ്ടായി എന്നത് ശുഭസൂചനയാണ്.
മുന്‍സര്‍ക്കാര്‍ വൈരാഗ്യബുദ്ധിയോട് കൂടി ഈ വകുപ്പിനെത്തന്നെ ഇല്ലാതാക്കി, പഞ്ചായത്ത് വകുപ്പില്‍ ലയിപ്പിക്കാന്‍ അവസാന കാലത്ത് നടത്തിയ വിക്രീയകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ? കൂടാതെ ഒന്‍പതാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടി ന്‍റെ അടിസ്ഥാനത്തില്‍ വകുപ്പിലെ പല തസ്ഥികകളെയും അവഗണിക്കുകയും, VEO മാരുടെ ശമ്പളം എല്‍.ഡി ക്ലാര്‍ക്കിനു തുല്യമാക്കുകയും ചെയ്ത നടപടി മറക്കാനാകുമോ? ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തി നാം ചെയ്ത സമരങ്ങളെ ഡയസ്നോണ്‍ പ്രഖ്യാപിച്ചും, പോഷക സംഘടനകളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസുകള്‍ ഇറക്കിയും നമ്മെ ഭീഷണിപ്പെടുത്തിയതു നമ്മുടെ മുന്‍പിലുണ്ടല്ലോ.
ഇതില്‍ നിന്നും ഭിന്നമായി ഗ്രാമവികസന വകുപ്പ് നിലനിര്‍ത്തുകയും ഒരു പ്രത്യേക മന്ത്രിയെ നിശ്ചയിക്കുകയും ചെയ്തത് വഴി നേരിയ പ്രതീക്ഷ നമുക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നാം ഉയര്‍ത്തിയ വിവിധ ആവശ്യങ്ങളില്‍ ചില ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടുണ്ട്. അവ ശ്രദ്ധയില്‍പ്പെടുത്തട്ടെ.
1 . ഒന്‍പതാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ K.C.D.E.O.A യുടെ നേതൃത്തത്തില്‍ 24 /01 / 2011 ല്‍നടത്തിയ സമരത്തെ ഡയസ്നോണ്‍ വഴി നേരിട്ട 29 /01 /2011 ലെ സര്‍ക്കാര്‍ ഉത്തരവ് കാരണം അന്നെടിവസത്തെ ശമ്പളം നമുക്ക് നിഷേധിച്ചിരുന്നു. എന്നാല്‍ സംഘടന 6 / 07 /2011 ല്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച് സമരദിവസത്തെ ലീവാക്കി പുനക്രമീകരിക്കുന്നതിന് 19 /10 /2011 ല്‍ പുതിയ ഉത്തരവ് ഇറക്കുകയുണ്ടായി.
2 . പ്രീ സര്‍വ്വീസ് പരിശീലനവുമായി ബന്ധപ്പെട്ട് നടത്തിയ കേസില്‍ ബഹു. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ VEO മാര്‍ അടക്കമുള്ള എക്സ്റ്റന്‍ഷന്‍ ഓഫീസറുമാരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ സംഘടന 16 / 11 /2011 ല്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തി ന്‍റെ അടിസ്ഥാനത്തില്‍ ഗവ. സെക്രെട്ടറിയുടെ കത്ത് പ്രകാരം തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി.
3 . MGNREGS പ്രവര്‍ത്തനങ്ങള്‍ മെച്ച്ച്ചപ്പെടുത്തുന്നതി ന്‍റെ ഭാഗമായി എല്ലാ ബ്ലോക്കിലും BPO മാരെ നിയമിക്കണം എന്നാ വര്‍ഷങ്ങളായുള്ള നമ്മുടെ ആവശ്യം കഴിഞ്ഞ 5 വര്‍ഷമായി നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. 3 /08 /2011 ല്‍ വകുപ്പ് മന്ത്രിക്ക് സംഘടന നല്‍കിയ നിവേദനത്തിലെ രണ്ടാം ആവശ്യംകൂടി പരിഗണിച്ച് 4 /11 /2011 ല്‍ ചട്ടം 300 പ്രകാരം വകുപ്പ് മന്ത്രി ശ്രീ. കെ.സി.ജോസഫ് നിയമസഭയില്‍ അവതരിപ്പിച്ച statement ല്‍ എല്ലാ ബ്ലോക്കിലും ബി.പി.ഓ മാരെ നിയമിക്കുമെന്ന് അറിയിക്കുകയുണ്ടായി. നമ്മുടെ സംഘടന നടത്തിയ ഇടപെടലുകളുടെ വിജയമായി ഇതിനെ കാണാവുന്നതാണ്.
4 ഒന്‍പതാം ശമ്പള കമ്മീഷന്‍ ഗ്രാമാവികസനവകുപ്പിലെ ജീവനക്കാരോട് കാട്ടിയ അവഗണനക്കെതിരെ അനോമിലി കമ്മിറ്റി മുന്‍പാകെ വിശദമായ നിവേദനവും പരിഹാര നിര്‍ദേശങ്ങളും സംഘടന സമര്‍പ്പിക്കുകയുണ്ടായി. അനോമിലി കമ്മിറ്റി നമ്മുടെ നിവേദനം ഉചിതമായ രീതിയില്‍ പരിഗണിക്കുമെന്ന പ്രതീക്ഷയാണ് നമുക്കുള്ളത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു പുതിയ തുടക്കത്തിനു അടിത്തറയിടാന്‍ കെ.സി.ഡി.ഓ. എ എന്ന നമ്മുടെ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നമുക്ക് അഭിമാനിക്കാം. വരുംനാളുകളില്‍ നാം ഉയര്‍ത്തുന്ന അര്‍ഹവും ന്യായവും ആയ വിഷയങ്ങളില്‍, പ്രത്യേകിച്ചും, ശമ്പള പരിഷ്കരണ വിഷയത്തില്‍, ഉചിതമായ പരിഗണന ലഭിക്കുമെന്ന്‍ നമുക്ക് പ്രതീക്ഷിക്കാം.
നാം എന്തുചെയ്തു എന്ന് അന്വേഷിക്കുമ്പോള്‍തന്നെ മറ്റു സര്‍വ്വീസ് സംഘടനകള്‍ നമ്മുടെ കാര്യത്തില്‍ എന്ത് ചെയ്തു എന്നുകൂടി നാം പരിശോധിക്കുകയും വിലയിരുത്തുകയും വേണം. നമുക്കെതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്ത സംഘടനയുടെ പേര് നമുക്ക് മറക്കാനാകുമോ? അടുത്ത കാലത്ത് വയനാട് ജില്ലയില്‍ ചില പഞ്ചായത്ത് സെക്രെടറിമാര്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു മിഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനം ഓര്‍മയുണ്ടല്ലോ?
വി.ഇ.ഓ മാരുടെ പ്രി-സര്‍വ്വീസ് പരിശീലനം, ബി.പി.ഓ നിയമനം , ഒന്‍പതാം ശമ്പളകമ്മീഷ ന്‍റെ അവഗണന, എന്നീ വിഷയങ്ങളില്‍ വല്യേട്ടന്‍ സംഘടനകള്‍ നാളിതുവരെ എന്താണ് ചെയ്തിട്ടുള്ളത്? അവരുടെ സംഘടനയെയും പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്താന്‍, പാവപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ പോക്കറ്റടിക്കുന്നതിന് കപട ചിരിയുമായി യഥാസമയം എത്തുന്നതിനപ്പുറം, ഒന്നും ചെയ്യാന്‍ ഇവര്‍ ശ്രമിക്കാറില്ല എന്നതാണ് സത്യം. ഈ സംഘടനകളുടെ സര്‍വ്വീസ് മാഗസിനുകളുടെ ഏതെങ്കിലും ലക്കങ്ങളില്‍, ഏതെങ്കിലും പേജുകളില്‍ നമ്മുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇവര്‍ ശ്രമിക്കാരുണ്ടോ?
മറ്റുള്ളവര്‍ നിശ്ശബ്ദരാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ അധികാരികളില്‍ എത്തിക്കാനും ന്യായമായ ആവശ്യങ്ങള്‍ ഉചിത മാര്‍ഗ്ഗങ്ങളിലൂടെ നേടാനും നമുക്ക് മാത്രമാണ് കഴിയുക.

No comments:
Post a Comment