സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് തൊഴില്‍വകുപ്പ് ഉത്തരവിട്ടു. ചില സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞ ശമ്പളം കൊടുത്തിട്ട് വലിയ തുക അക്കൌണ്ടുകളില്‍ എഴുതുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പല ആശുപത്രികളും ഈ കാര്യത്തില്‍ സുതാര്യത പാലിക്കുന്നില്ലെന്ന് തൊഴില്‍വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചൂഷണം അവസാനിപ്പിക്കാനാണ് ഈ ഉത്തരവെന്നു മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
No comments:
Post a Comment