V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Saturday, 25 February 2012

പാലക്കാട്ട് റെക്കോഡ് ചൂട്; 40 ഡിഗ്രി

പാലക്കാട്: പാലക്കാടിനെ പൊള്ളിച്ച് വേനല്‍ കനക്കുന്നു. വെള്ളിയാഴ്ച മുണ്ടൂര്‍ ഐ.ആര്‍.ടി.സി. യില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ചൂടാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 2011 ഏപ്രില്‍ 11നാണ് ജില്ല 40 ഡിഗ്രി തൊട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ചൂടിനൊപ്പം വരണ്ടകാറ്റുകൂടി തുടങ്ങിയതോടെ വെയില്‍ മൂക്കുമ്പോള്‍
പുറത്തിറങ്ങാന്‍പോലുമാവാത്ത സ്ഥിതിയാണ്. 


വ്യാഴാഴ്ച 38.5 ഡിഗ്രിയാണ് ഉയര്‍ന്ന ചൂട്. അതിനുമുമ്പുള്ള നാലുദിവസങ്ങളിലും 39 ഡിഗ്രിയായിരുന്നു. ഫിബ്രവരിയില്‍തന്നെ ജില്ല തീച്ചൂളയാവുന്ന സ്ഥിതി തുടര്‍ന്നാല്‍ സൂര്യാഘാതമടക്കമുള്ള പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. അന്തരീക്ഷത്തിന്റെ ആര്‍ദ്രതയനുസരിച്ച് കുറഞ്ഞ ഊഷ്മാവില്‍പോലും സൂര്യാഘാതത്തിനുള്ള സാധ്യത ജില്ലയില്‍കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പകല്‍ 11 മണിമുതല്‍ മൂന്നുമണിവരെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കനല്‍പോലെ വേനല്‍ കടുക്കുമ്പോള്‍ വീടിനകത്തിരുന്നാല്‍പോലും എരിപൊരി കൊള്ളുകയാണ് പാലക്കാട്ടുകാര്‍. 

No comments: