വായ്പാ പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സേവന നികുതി വകുപ്പ് മരവിപ്പിച്ചു. മദ്യരാജാവ് വിജയ് മല്യയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനി ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.
ബുധനാഴ്ചയ്ക്ക് മുമ്പ് 10 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന അന്ത്യശാസനം പാലിക്കാത്തതിനാലാണ് നടപടി. എല്ലാ പ്രവൃത്തിദിവസവും ഒരു കോടി രൂപ വീതം കുടിശ്ശിക അടച്ചുകൊണ്ടിരിക്കുകയായിരുന്നു കമ്പനി. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ ഇത് വീണ്ടും മുടക്കിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വന്‍ തുക കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യവും കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ആദായനികുതി വകുപ്പിലും 300 കോടിയോളം രൂപയുടെ കുടിശ്ശികയുണ്ട്.
അതിനിടെ, പൈലറ്റുമാരുടെ നിസ്സഹകരണ സമരം മൂലം കമ്പനിയുടെ പല സര്‍വീസൂകള്‍ കഴിഞ്ഞ രണ്ടു ദിവസമായി വീണ്ടും മുടങ്ങി. ശമ്പളം ലഭിച്ച ശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കൂവെന്നാണ് സമരക്കാരുടെ നിലപാട്. മൂന്ന് മാസത്തോളമായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളക്കുടിശ്ശിക നല്‍കുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കിങ്ഫിഷര്‍ ചെയര്‍മാന്‍ വിജയ് മല്യ അറിയിച്ചതാണെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
No comments:
Post a Comment