പിറവം ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 86.3 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 1987 ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.45 ശതമാനത്തിന്റെ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നത്. എടക്കാട്ടുവയല്‍, മണീട് പഞ്ചായത്തുകളിലാണ് ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയത്. ആമ്പല്ലൂരില്‍ കുറഞ്ഞ പോളിങ്ങ് ശതമാനം രേഖപ്പെടുത്തി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബും രാവിലെ തന്നെ വോട്ട് ചെയ്തു. എം.ജെ. ജേക്കബ് ഒരുമണിക്കൂറോളം ക്യൂനിന്നാണ് വോട്ട് ചെയ്തത്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകീട്ട് അഞ്ചിനു ശേഷവും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. അഞ്ചിനു മുന്‍പ് ബൂത്തുകളില്‍ എത്തിയവരെ ടോക്കണ്‍ നല്‍കി വോട്ടുചെയ്യാന്‍ അനുവദിച്ചു.
ചട്ടം ലംഘിച്ച് കൂത്താട്ടുകുളത്ത് സ്ലിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നേതാക്കളായ സുരേഷ് കുറുപ്പ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്നും മാറിനില്‍ക്കണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. പിറവം മണ്ഡലത്തില്‍ എത്തിയ സാജുപോള്‍ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ അദ്ദേഹത്തോട് മണ്ഡലം വിട്ടുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു.
No comments:
Post a Comment