ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ഇനി പ്രിന്റ് ഔട്ട് എടുക്കണമെന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്താലുടന്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വരുന്ന എസ്എംഎസ് സന്ദേശം കാണിച്ച് ഇനി മുതല്‍ യാത്ര ചെയ്യാം. ഒപ്പം, ലൈസന്‍സ്, പാന്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായാല്‍ മതി.
പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഐആര്‍സിടിസിയുടെ ഈ നടപടി. പ്രതിവര്‍ഷം 11 കോടിയോളം പേരാണ് ഐആര്‍സിടിസിയുടെ ഇ-ടിക്കറ്റ് ഉപയോഗിച്ച് ട്രെയിന്‍ യാത്ര നടത്തുന്നത്.
ടിക്കറ്റ് ചെക്കര്‍ വരുമ്പോള്‍ എസ്എംഎസ് കാണിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിട്ടും എസ്എംഎസ് കാണിക്കാന്‍ കഴിയാതെ വന്നാല്‍ 50 രൂപ പിഴ ഈടാക്കും.
No comments:
Post a Comment