V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday, 2 March 2012

നമ്പര്‍ പ്ലേറ്റുകള്‍ നിയമാനുസൃതമല്ലെങ്കില്‍ പിഴ


 മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്ന നിശ്ചിത വലിപ്പത്തിലല്ല വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റെങ്കില്‍ 2000 മുതല്‍ 5000 രൂപവരെ പിഴയാകും. മോട്ടോര്‍ വാഹനവകുപ്പിന്റെ 39, 192 വകുപ്പുപ്രകാരം നിയമാനുസൃതം നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപ, മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 4000 രൂപ, ഭാരവാഹനങ്ങള്‍ക്ക് 5000 രൂപ എന്നിങ്ങനെ പിഴയടയ്ക്കണം.

ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിന്റെ വലിപ്പം 20ന്ദ10സെ. മീറ്ററായാണ് വകുപ്പ് നിര്‍ദേശിക്കുന്നത്. ഇവയുടെ മുന്‍വശത്തെ നമ്പര്‍ മാത്രം ഒരു വരിയായി എഴുതാവുന്നതാണ്. പിന്നിലെ നമ്പര്‍ രണ്ടു വരിയായിത്തന്നെ എഴുതണം. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വശങ്ങളിലെ നമ്പര്‍ രണ്ടുവരിയായി എഴുതേണ്ടതാണ്.

നമ്പര്‍ പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും എഴുതുന്നതിനും അക്ഷരങ്ങള്‍ക്കിടയിലെ അകലത്തിനും കൃത്യമായ അളവുകളുണ്ട്. ഇരുചക്രവാഹനങ്ങളുടെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും മൂന്ന് സെന്റിമീറ്റര്‍ ഉയരവും 0.5 സെന്റിമീറ്റര്‍ വീതിയും വേണം. ഓരോ അക്ഷരത്തിനുമിടയില്‍ 0.5 സെന്റിമീറ്റര്‍ അകലം വേണം.

ഇരുചക്രവാഹനങ്ങളുടെ പിന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് 3.5 സെന്റിമീറ്റര്‍ ഉയരവും അക്കങ്ങള്‍ക്ക് നാലു സെന്റിമീറ്ററും ഉയരം വേണം. 0.5 സെന്റിമീറ്റര്‍ വീതിയിലാണ് എഴുതേണ്ടത്. അകലം 0.5 സെന്റിമീറ്റര്‍തന്നെ.മുച്ചക്രവാഹനങ്ങളാണെങ്കില്‍ രണ്ട് നമ്പര്‍ പ്ലേറ്റുകളിലും അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും നാലു സെന്റിമീറ്റര്‍ ഉയരം വേണം. 0.7 സെന്റിമീറ്റര്‍ വീതിയിലാണ് ഇവ എഴുതേണ്ടത്. അക്ഷരങ്ങള്‍ക്കിടയില്‍ 0.5 സെന്റിമീറ്റര്‍ അകലം വേണം.

ലൈറ്റ്/മീഡിയം/ഹെവി വാഹനങ്ങള്‍ക്കുപിന്നിലും വശങ്ങളിലും രണ്ടു വരിയായി നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍/ടാക്‌സി കാര്‍ എന്നിവയ്ക്കുമാത്രം മുന്നിലും പിന്നിലും ഒറ്റവരിയായി നമ്പര്‍ എഴുതാവുന്നതാണ്. മറ്റു വാഹനങ്ങളില്‍ മുന്‍വശത്തെ നമ്പര്‍ മാത്രം ഒരു വരിയായി എഴുതാവുന്നതാണ്. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വശങ്ങളിലെ നമ്പര്‍ രണ്ടുവരിയായിത്തന്നെ എഴുതണം.

ഇത്തരം വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റിന്റെ വലിപ്പം ഒറ്റവരിയാണെങ്കില്‍ 50ന്ദ1210സ12സന്റിമീറ്ററും രണ്ടുവരിയാണെങ്കില്‍ 34ന്ദ20 സെന്റിമീറ്ററും ആണ്. അക്ഷരങ്ങള്‍ക്ക് 6.5 സെന്റിമീറ്റര്‍ ഉയരവും ഒരു സെന്റിമീറ്റര്‍ വീതിയുമാണ് പറയുന്നത്. അക്ഷരങ്ങള്‍ക്കിടയില്‍ ഒരു സെന്റിമീറ്റര്‍ അകലം വേണമെന്നും നിര്‍ബന്ധമുണ്ട്.

നമ്പര്‍ പ്ലേറ്റുകളുടെ നിറം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മഞ്ഞയില്‍ കറുത്ത അക്ഷരങ്ങളും മറ്റുള്ളവയ്ക്ക് വെള്ളയില്‍ കറുത്ത അക്ഷരങ്ങളുമാണ്. വാഹനത്തെ തിരിച്ചറിയാതിരിക്കാനായി നമ്പര്‍ വലിപ്പം കുറച്ചും വികലമാക്കിയും എഴുതുന്നതും കുറ്റകരമാണെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ക്കും ഈ അളവുകള്‍ ബാധകമാണ്. നമ്പര്‍ പ്ലേറ്റുകളുടെ നിയമാനുസൃതമായ മാതൃക മോട്ടോര്‍ വാഹനവകുപ്പ് ബോര്‍ഡ് എഴുത്തുകാര്‍ക്ക് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഒരാഴ്ചയ്ക്കകം നടപടികള്‍ എടുത്തുതുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

No comments: