V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Wednesday, 21 March 2012

പത്രവിതരണ സമരം സി.പി.എമ്മിന്റെ ഗൂഢതന്ത്രം -മന്ത്രി


തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അടിയറ പറയിക്കാനുള്ള ഗൂഢതന്ത്രത്തില്‍നിന്ന് സി.പി.എം. പിന്തിരിയണമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പത്രവിതരണക്കാരുടെ സംഘടനയുടെ പേരില്‍ സി.ഐ.ടി.യു. പത്രവിതരണം സ്തംഭിപ്പിക്കാനുള്ള സമരമാണ് അടിച്ചേല്പിച്ചിരിക്കുന്നത്. ഇത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഭീഷണിയാണ്. 

രാഷ്ട്രീയ പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് സി.ഐ.ടി.യു. വ്യക്തമാക്കണം. ചില പാര്‍ട്ടി പത്രങ്ങളുടെ വരിക്കാരായി വ്യാപാരികളും ചില്ലറ കച്ചവടക്കാരും മാറിയത് സി.പി.എമ്മിനെ ഭയന്നാണെന്നത് പരസ്യമായ രഹസ്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെയും മേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ പ്രതികരിക്കാന്‍ സാമൂഹ്യ - സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രംഗത്തുവരണമെന്നും കെ.സി.ജോസഫ് അഭ്യര്‍ഥിച്ചു. 

No comments: