ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് ഏറ്റവും അധികം പ്രയോജനപ്പെടുത്താവുന്ന താണ് പലിശരഹിത മൈക്രോ ഫിനാന്‍സെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് മൈക്രോ ഫിനാന്‍സ് നല്‍കുമ്പോള്‍ പലിശവാങ്ങിക്കുകയോ കമ്മീഷന്‍ സ്വീകരിക്കു കയോ ചെയ്താല്‍ ദാരിദ്ര്യം വര്‍ധിക്കുകയേയുള്ളുവെന്നും മന്ത്രി പറഞ്ഞു. കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്ലാമിക് ഇക്കണോമിക്‌സ് കേരള ഘടകവും കൂടി സംഘടിപ്പിച്ച 'പലിശരഹിത മൈക്രോ ഫിനാന്‍സ്' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ നിരവധി ബാങ്കുകളില്‍ പലിശ വാങ്ങിക്കാത്ത ധാരാളം നിക്ഷേപങ്ങളുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ പലിശ വാങ്ങാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൊടുക്കണം. കച്ചവടക്കാരും കര്‍ഷകരും ചെറിയ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന വരുമൊക്കെ പലിശകൊണ്ട് പൊറുതിമുട്ടി അവസാനം ആത്മഹത്യ ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് അധ്യക്ഷനായി. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.ആര്‍. വിത്സന്‍, കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുള്‍ അസീസ്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ക്രെഡിറ്റ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ കെ.എം. അബ്ദുള്‍ സലാം, മലപ്പുറം ഗവ. കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. മുഹമ്മദ്, മുംബൈ ജനസേവാ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ ഡോ. എം. റഹ്മത്തുള്ള, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ. മുഹമ്മദ് അസ്‌ലം, എസ്.എന്‍.ഡി.പി. യോഗം മൈക്രോ ഫിനാന്‍സ് വിഭാഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, ഫാ. കുര്യാക്കോസ് മാമ്പിള്ളി, ഡോ. ഫ്രാന്‍സിസ് ചെറുനിലം, കെ.ടി. അബ്ദുള്‍ റഹ്മാന്‍, പോള്‍ തോമസ്, പ്രൊഫ. പി.പി. അബ്ദുള്‍ റഷീദ്, ഡോ. ഡി. രാജസേനന്‍, പ്രൊഫ. ഇ. അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു. സമാപന ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ഡോ. എം. ഭാസി അധ്യക്ഷനായി. കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഗോഡ്‌ഫ്രെ ലൂയിസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സാംതോമസ് സ്വാഗതവും കെ.കെ. അലി നന്ദിയും പറഞ്ഞു.
No comments:
Post a Comment