V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday, 26 November 2012

കിണര്‍ പ്രൊജെക്ടുകള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല

ഭവനനിര്‍മ്മാണവും ശുചിത്വവും ആയി ബന്ധപ്പെട്ടുകിടക്കുന്ന പദ്ധതികള്‍ഒഴികെയുള്ള മരാമത്ത് പ്രവര്‍ത്തികള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല എന്ന് 2003 ലെ ഉത്തരവ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. "കുടിവെള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ കണ്‍വീനര്‍ എന്നനിലയില്‍ പിന്നെയും കുടിവെള്ള പദ്ധതികള്‍ വി.ഇ.ഓ മാര്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു. പുതിയ പദ്ധതിനിര്‍ദ്ദേശപ്രകാരം കുടിവെള്ളവര്‍ക്കിംഗ് ഗ്രൂപ്പിന്റെ കണ്‍വീനെര്‍ Assistant Engineer ആണ്. മാത്രമല്ല കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികള്‍എല്ലാം അവസാന അംഗീകാരം നല്‍കുന്നത് LSGD Wing ലെ Assistant Executive Engineer ആണ്. ബി.ഡി.ഓ അല്ല. കുടിവെള്ളപദ്ധതികളുടെ അവസാനഅംഗീകാരം നല്‍കേണ്ടത് LSGD Assistant Engineer ആണെന്ന് എല്ലാ ബ്ലോക്കുകളിലും നിര്‍ദ്ദേശം എത്തിക്കഴിഞ്ഞു. മാത്രമല്ല കിണര്‍ നിര്‍മ്മാണ യൂണിട്ട് ചെലവ് നിര്‍ണ്ണയികേണ്ടത് LSGD ആണ്. അതിനാല്‍ കിണര്‍ നിര്‍മ്മാണ/അറ്റകുറ്റപണികള്‍ തുടങ്ങിയ പദ്ധതികള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല എന്ന് പല ബ്ലോക്കുകളിലും ബി.ഡി.ഓ മാര്‍ വി.ഇ.ഓ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു.
Click here to see 2003 order

No comments: