V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday, 17 February 2012

ഗ്രാമവികസന വകുപ്പിന് ഇന്ന് നാഥനും ചോദിയ്ക്കാന്‍ ആളും ഉണ്ട് : കെ.സി.ജോസഫ്‌

ഈ ഗവണ്‍മെന്‍റ് അധികാരം എല്ക്കുമ്പോള്‍ അന്ത്യശ്വാസം വലിക്കുകയായിരുന്ന ഗ്രാമവികസന വകുപ്പിന് ഇപ്പോള്‍ നാഥനും ചോദിയ്ക്കാന്‍ ആളും ഉണ്ടെന്നു മന്ത്രി കെ.സി.ജോസെഫ്. ഗ്രാമവികസന വകുപ്പിന് പുനര്‍ജീവന്‍ നല്കിയതിനെതുടര്‍ന്നു ഉണ്ടായ വിവാദങ്ങളോടോപ്പമാണ്  യു.ഡി.എഫ്. ഗവണ്മെന്റ് ഭരണം തുടങ്ങിയത്. ഈ
വകുപ്പിനെ ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായത് എന്തിനായിരുന്നു എന്നത് ഇന്നും തനിക്ക് മനസ്സിലാകാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഭജനം കേരളത്തിന്‌ ഗുണകരമായി എന്ന് ഈ ഗവണ്മെന്റ് 1 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും.


കുടുംബശ്രീയെ സഹായിക്കുന്ന നിലപാടാണ് ഈ ഗവണ്‍മെന്‍റ്നു ഉള്ളതെങ്കിലും മതിയായ നടത്തിപ്പ് സൌകര്യമില്ലാത്ത  കുടുംബശ്രീയെഎന്‍. ആര്‍എല്‍ എംപോലെയുള്ള ഒരു വലിയ പദ്ധതി ഏല്‍പ്പിക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. NRLM നടത്തിപ്പിന്റെ ഉത്തരവാദിത്വം വികസന ബ്ലോക്കുകള്‍ വഴി മാത്രമേ നടത്തുകയുള്ളൂ എന്ന സുപ്രധാന പ്രഖ്യാപനവും നടത്തി.

ബ്ലോക്ക്തല എഞ്ചിനീയറിംഗ് വിഭാഗം ശക്തിപ്പെടുത്തി MP, MLA ഫണ്ടുകള്‍ ചിലവഴിച്ച് വികസന ബ്ലോക്കുകളെ പഴയ പ്രതാപത്തിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പ്രഖ്യാപിച്ചു.


വി.ഇ.ഒ മാരുടെ ശമ്പളത്തിലെ അനോമിലി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും ഇനിയും അത് ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.ഇ.ഒ മാരുടെ ജോലിഭാരം പരിഗണിച്ച് വകുപ്പില്‍ പുനസംഘടനം നടത്തുമെന്ന സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി.


പി.റ്റി.മാത്യു കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബി.പി.ഒ പോസ്റ്റ്‌ രൂപീകരിക്കും. ഈ വിഷയത്തില്‍ കെ.സി.ഡി.ഇ.ഒ.എ യുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

2 comments:

Anonymous said...

namukk ee vakuppinu maathramaayi oru manthriye kittiyath mahabhagyam aanu.. integration nadannirunnengil ippol panchayath secretaryude aattum thuppum sahich panchayathil kidakkendi vannene... ithrayenkilum okke nadannath daivanugraham kondaanu.. kcdeoa nadathunna ee avakasha samarangalkkaayi naam orumikkam.. orumich ninnaal namukk palathum nedan kazhiyum... ee samghatanaye thakarkkan sramikkunna karimkalikale thirichariyuka.... avarude kupracharanangalil veezharuth...

Anonymous said...

ee samghatana ennu parayunnath aaranu???? njanum ningalum ulppetunna oru forum aanu... aake kurachuper mathramullathanu nammude category samghatana.. kurach per marininnu konjanam kanikkunnath mattentho lakshyam vechukondayirikkum... gramavikasana vakuppil villej extension officermarude problems parayan namukk ee samghatana allathe mattethanullath???? NGO assosiation/ NGO union?????? ith randum nammude aavasyangalkk varilla. koode koode vannu piriveduth keesha veerppikkanallathe avanmar nammale oru reethiyilum sahayikkilla.....