V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday, 19 March 2012

എം.എല്‍.എമാരുടെ ശമ്പളവര്‍ധന: ബില്‍ 20ന് സഭയില്‍


 നിയമസഭാംഗങ്ങളുടെ ആനുകൂല്യങ്ങളും വേതനവും ഇരട്ടിയോളമാക്കാന്‍ ശുപാര്‍ശചെയ്യുന്ന ബില്‍ മാര്‍ച്ച് 20ന് നിയമസഭയില്‍ അവതരിപ്പിക്കും. എം.എല്‍.എമാരുടെ വിവിധ അലവന്‍സുകള്‍ പരിഷ്‌കരിക്കുന്നതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ 20300 രൂപ മൊത്തം ആനുകൂല്യമായി ലഭിക്കുന്ന ഒരു നിയമസഭാംഗത്തിന് 40300 രൂപയുടെ ആനുകൂല്യങ്ങള്‍ ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ടായിരുന്നു ജസ്റ്റിസ് രാജേന്ദ്രബാബു നല്‍കിയിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടുള്ള ബില്ലാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

എം.എല്‍.എമാര്‍ക്ക് നിലവില്‍ 5000 രൂപ ലഭിക്കുന്ന മണ്ഡലം അലവന്‍സ് 12000 രൂപയായും 5000 രൂപ ടെലിഫോണ്‍ അലവന്‍സ് 7500 രൂപയായും വര്‍ധിപ്പിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇപ്പോള്‍ ലഭിക്കുന്ന മിനിമം യാത്രാബത്ത 10,000 രൂപയില്‍നിന്നും 15,000 രൂപയായും സ്ഥിരം അലവന്‍സ് 300 രൂപയില്‍നിന്നും 1000 രൂപയായും ഉയര്‍ത്തും. ഇതിനുപുറമെ പ്രതിമാസം 1000 രൂപയുടെ ഇന്‍ഫര്‍മേഷന്‍ അലവന്‍സും 3000 രൂപയുടെ പ്രത്യേക അലവന്‍സും അനുവദിക്കാനും ബില്‍ നിര്‍ദേശിക്കുന്നുണ്ട്.

എം.എല്‍.എമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സഭാസമ്മേളനം ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലും മുങ്ങിയതിനെതുടര്‍ന്ന് ബില്ലവതരണം മാറ്റിവെയ്ക്കുകയായിരുന്നു. 

2 comments:

Anonymous said...

വേലി തന്നെ വിളവ് തിന്നോട്ടെ! ജോലിഭാരം കൊണ്ട് നടുവ് ഒടിയുന്ന പാവം വി.ഇ.ഓ മാരുടെ കഷ്ടപ്പാട് കാണാന്‍ ഇവിടെ ആരുമില്ല.

manojk said...

V E O RANADAAM KETTILULLATHALLE?