V i l l a g e E x t e n s i o n O f f i c e r
A site for Village Extension Officer to Block Development Officers
Friday, 30 March 2012
Monday, 26 March 2012
തൊഴിലുറപ്പ്: ഇനി മുതല്‍ 164 രൂപ ദിവസ വേതനം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. കേരളത്തില്‍ 164 രൂപയായിരിക്കും പുതുക്കിയ വേതനം. നിലവില്‍ ഇത് 150 രൂപയാണ്. പുതിയ നിരക്കിലുള്ള കൂലി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വരും. തമിഴ്‌നാട്ടിലെ കൂലി 119ല്‍നിന്ന് 132
എം.ജി അധ്യാപക നിയമനത്തിന് സ്റ്റേ
എം.ജി സര്‍വകലാശാലയിലെ അധ്യാപക നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡം പാലിക്കാതെ വി.സി നേരിട്ട് നിയമനം നടത്തിയത് ക്രമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Saturday, 24 March 2012
Questions about VEO in Kerala Niyamasabha
Question about VEO post Click here
Question about the Salaray hike of VEO Gr II Click here
Question about the Salaray hike of VEO Gr II Click here
Question about VEO's Pre-service training Click here
Question about VEO's promotion Click here
Thursday, 22 March 2012
പി.എസ്.സി: അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി
പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആയി ഉയര്‍ത്തി. പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനെതുടര്‍ന്നാണ് പെട്ടെന്ന് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തിയത്. നിലവില്‍ 35 ആണ് പ്രായപരിധി.
അധ്യാപകര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ.എം മാണി നിയമസഭയെ അറിയിച്ചിട്ടുണ്ട്.
Wednesday, 21 March 2012
പത്രവിതരണ സമരം സി.പി.എമ്മിന്റെ ഗൂഢതന്ത്രം -മന്ത്രി
തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അടിയറ പറയിക്കാനുള്ള ഗൂഢതന്ത്രത്തില്‍നിന്ന് സി.പി.എം. പിന്തിരിയണമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പത്രവിതരണക്കാരുടെ സംഘടനയുടെ പേരില്‍
13,000ത്തിലധികം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ക്ക് അനുമതി
വിരമിക്കല്‍ പ്രായം 56 വയസ്സാക്കിയതുമായി ബന്ധപ്പെട്ട് 13678 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന എല്ലാ തസ്തികകളിലും പുതിയ ഉദ്യോഗാര്‍ഥികളെ
Tuesday, 20 March 2012
കക്കൂസ് ഇല്ലാത്തതിനാല്‍ വീട് വിട്ട സ്ത്രീക്ക് സുലഭ് പുരസ്‌കാരം
ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്തൃ വീട്ടില്‍ നിന്ന് ഇറങ്ങിപോയ മധ്യപ്രദേശിലെ വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ സുലഭ് പുരസ്‌കാരം. ഗോത്ര ജില്ലയായ ബെത്തൂലില്‍ ചിചൗലി ഗ്രാമത്തിലെ അനിതാ ബായി നാരേക്കാണ് ശുചിത്വപ്രചാരണത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്.കേന്ദ്ര ഗ്രാമ
Monday, 19 March 2012
എം.എല്‍.എമാരുടെ ശമ്പളവര്‍ധന: ബില്‍ 20ന് സഭയില്‍
നിയമസഭാംഗങ്ങളുടെ ആനുകൂല്യങ്ങളും വേതനവും ഇരട്ടിയോളമാക്കാന്‍ ശുപാര്‍ശചെയ്യുന്ന ബില്‍ മാര്‍ച്ച് 20ന് നിയമസഭയില്‍ അവതരിപ്പിക്കും. എം.എല്‍.എമാരുടെ വിവിധ അലവന്‍സുകള്‍ പരിഷ്‌കരിക്കുന്നതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ്
പെന്‍ഷന്‍ പ്രായം: യുവജനസംഘടനകളുടെ പ്രതിഷേധം
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം കഴിഞ്ഞ ഉടനെ പ്രതിപക്ഷത്തെ യുവ എം.എല്‍.എ.മാരായ പി.ശ്രീരാമകൃഷ്ണന്‍, ടി.വി.രാജേഷ്, ആര്‍.രാജേഷ്, വി.എസ്.
പെന്‍ഷന്‍ പ്രായം 56 ആക്കി
സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി.
അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ചുരുങ്ങിയകാലം കൊണ്ട് ഈ രംഗത്ത്
Sunday, 18 March 2012
ദാരിദ്ര്യനിര്‍മാര്‍ജ്ജനം: പലിശരഹിത മൈക്രോ ഫിനാന്‍സ് ഉപയോഗപ്പെടുത്തണം -മന്ത്രി ഇബ്രാഹിംകുഞ്ഞ്
ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് ഏറ്റവും അധികം പ്രയോജനപ്പെടുത്താവുന്ന താണ് പലിശരഹിത മൈക്രോ ഫിനാന്‍സെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് മൈക്രോ ഫിനാന്‍സ്
കാര്‍ഷികമേഖലയില്‍ തളര്‍ച്ച; ടൂറിസം-വ്യവസായ മേഖലകളില്‍ മുന്നേറ്റം
കേരളം 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 9.13 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ
തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ സമയക്രമം.
തൊഴിലുറപ്പ് പദ്ധതിയുടെ ജോലിസമയം 2012 ഏപ്രില്‍ 1 മുതല്‍ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആക്കി നിശ്ചയിച്ചതായി ഗ്രാമവികസന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു.
Saturday, 17 March 2012
സംസ്ഥാന ബജറ്റ് തിങ്കളാഴ്ച
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എം. മാണി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെ ബജറ്റ്ചര്‍ച്ച നടക്കും.
വിജയപ്രതീക്ഷയില്‍ കൂട്ടിക്കിഴിച്ച് ഇരുപക്ഷവും
പിറവം ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. പോളിങ് ശതമാനം കൂടിയാല്‍ യു.ഡി.എഫിന് അനുകൂലമാകും എന്ന
പിറവത്ത് 86.3 ശതമാനം പോളിങ്
പിറവം ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 86.3 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 1987 ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.45 ശതമാനത്തിന്റെ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നത്. എടക്കാട്ടുവയല്‍, മണീട് പഞ്ചായത്തുകളിലാണ് ഉയര്‍ന്ന പോളിങ്ങ്
Friday, 16 March 2012
ബജറ്റ് : ആദായനികുതി പരിധി രണ്ട് ലക്ഷമാക്കി
പ്രതീക്ഷിച്ചതുപോലെ കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഒഴിവ് പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 1.8 ലക്ഷം രൂപയായിരുന്നു. ഇതോടെ രണ്ട് ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. പ്രത്യക്ഷ നികുതി
Thursday, 15 March 2012
Tuesday, 6 March 2012
ബില്ലുകള്‍ മാര്‍ച്ച് 28 നു മുന്‍പ് ട്രഷറിയില്‍ നല്‍കണം.
എല്ലാ ബില്ലുകളും മാര്‍ച്ച് 28 നു മുന്‍പ് ട്രഷറിയില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 31 നു സാധാരണ ഉണ്ടാകുന്ന തെരക്ക് ഒഴിവാക്കാനാണ് ഈ നടപടി.
Monday, 5 March 2012
വഴിയോരത്തെടാപ്പുകള്‍ നിര്‍ത്തലാക്കുന്നു
വഴിയോരത്തെ പൊതു കുടിവെള്ള ടാപ്പുകള്‍ ചരിത്രത്തിലേക്ക്. ഇവയില്‍ നിന്ന വെള്ളമെടുക്കുന്നവര്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കി ഇവ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിലെ സൗജന്യകുടിവെള്ള വിതരണം നിലയ്ക്കുകയാണ്.
വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ
പുതിയ ജലനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി ഇത് അയച്ചുകൊടുത്തിട്ടുണ്ട്. ജലവിതരണം, വില, വെള്ളത്തിന്റെ മിതമായ ഉപയോഗം,
ഇടുക്കിയില്‍ ഭൂചലനം
ഇടുക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉളുപ്പണിയാണെന്നാണ് സൂചന. രാത്രി 12.17നുണ്ടായ ചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. പത്തുമാസത്തിനിടെയുണ്ടാകുന്ന 33-ാമത്തെ ഭൂചലനമാണിത്.
തീവണ്ടിയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍മ്മപദ്ധതി
തീവണ്ടികളിലെ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയ്ക്കായി 60 പോലീസുകാരെ നിയോഗിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു.
ഇവരില്‍ 56 പേര്‍ വനിതാ പോലീസുകാരാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി 13 ഇന കര്‍മ്മപദ്ധതി നടപ്പാക്കി വരികയാണെ ന്നും അദ്ദേഹം പറഞ്ഞു.
Saturday, 3 March 2012
ഭവന വായ്പാ പലിശ ഭാരം കുറയ്ക്കാം
ബാങ്കുകള്‍ ഭവന വായ്പകള്‍ക്ക് പലിശ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് പ്രതിമാസം നല്‍കേണ്ട തിരിച്ചടവ്(ഇ.എം.ഐ) കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഫ്ലോട്ടിങ് വ്യവസ്ഥയിലുള്ള വായ്പകളെടുത്തവര്‍ക്കാണ് ഇഎംഐയിലെ വര്‍ധന കൂടുതല്‍
എടിഎമ്മും സുരക്ഷിതമല്ല
കള്ളതാക്കാലുപയോഗിച്ച് കാറും ബൈക്കും എന്തിനേറെ വീടും ബാങ്ക് ലോക്കറുകളും വരെ തുറന്ന് കവര്‍ച്ച നടത്തുന്ന സംഘങ്ങളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍, വളരെ സുരക്ഷിതമെന്ന് നാം കരുതുന്ന
കാലശേഷം സ്വത്ത് ആര്‍ക്കുലഭിക്കണം? തയ്യാറാക്കൂ വില്‍പത്രം
പരമാവധി മുപ്പതിനായിരമോ, അതിനുമല്‍പം മുകളിലോ ദിവസങ്ങള്‍ നീളുന്ന ഒരു ജീവിതവൃക്ഷത്തിന്റെ ഇലകള്‍ എത്ര വേഗത്തിലാണ് കൊഴിഞ്ഞു വീഴുന്നത്? എന്നിട്ടും ഒരു മരണവും നമ്മളെ ഒന്നും
ട്രെയിന്‍ യാത്രയ്ക്ക് ഇനി എസ്എംഎസ് മതി
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ഇനി പ്രിന്റ് ഔട്ട് എടുക്കണമെന്നില്ല. ടിക്കറ്റ് ബുക്ക്
പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ സംവിധാനം വരുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസുകളില്‍ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും വിഹിതമടക്കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകളെ സമ്മര്‍ദത്തിലാക്കാനും ഇതു
കിങ്ഫിഷറിന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വായ്പാ പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സേവന നികുതി വകുപ്പ് മരവിപ്പിച്ചു. മദ്യരാജാവ് വിജയ് മല്യയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനി ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.
ബുധനാഴ്ചയ്ക്ക് മുമ്പ് 10 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന അന്ത്യശാസനം പാലിക്കാത്തതിനാലാണ് നടപടി. എല്ലാ പ്രവൃത്തിദിവസവും ഒരു കോടി രൂപ വീതം കുടിശ്ശിക അടച്ചുകൊണ്ടിരിക്കുകയായിരുന്നു കമ്പനി. എന്നാല്‍ കഴിഞ്ഞ
Friday, 2 March 2012
നമ്പര്‍ പ്ലേറ്റുകള്‍ നിയമാനുസൃതമല്ലെങ്കില്‍ പിഴ
മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്ന നിശ്ചിത വലിപ്പത്തിലല്ല വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റെങ്കില്‍ 2000 മുതല്‍ 5000 രൂപവരെ പിഴയാകും. മോട്ടോര്‍ വാഹനവകുപ്പിന്റെ 39, 192 വകുപ്പുപ്രകാരം നിയമാനുസൃതം നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപ,
അക്കൗണ്ട് നമ്പര്‍ മാറ്റാതെ ഇനി ബാങ്ക് മാറാം
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ മാതൃകയില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റിയും വരുന്നു. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇഷ്ടമുള്ള ബാങ്കിലേക്ക് അക്കൗണ്ട് മാറ്റുന്നതിനുള്ള സംവിധാനം നടപ്പിലാക്കാനാണ് ധനകാര്യ മന്ത്രാലയം ആലോചിക്കുന്നത്. ഇത് നടപ്പിലാക്കുന്നതിന് നിലവില്‍ ചില സാങ്കേതിക
കാര്‍ ലോണിന് ഇനി 2.5 ലക്ഷം വാര്‍ഷിക വരുമാനം വേണം
വായ്പയെടുത്ത് കാര്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി. 2.5 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വരുമാനമുള്ളവര്‍ക്കേ ഇനി വാഹന വായ്പ ലഭിക്കുകയുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാഹന വായ്പ എടുക്കുന്നവരുടെ വാര്‍ഷിക
ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ കുറയ്ക്കുന്നു
പ്രമുഖ ദേശസാത്കൃത ബാങ്കുകളായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറച്ചു. കാല്‍ ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പയുടെ പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 25 വര്‍ഷം വരെ കാലാവധിയും 30 ലക്ഷം രൂപയ്ക്ക് താഴെയുമുള്ള ഭവനവായ്പയുടെ പലിശ 10.75 ശതമാനമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു.
പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര അഞ്ചു വര്‍ഷം
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പയുടെ പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 25 വര്‍ഷം വരെ കാലാവധിയും 30 ലക്ഷം രൂപയ്ക്ക് താഴെയുമുള്ള ഭവനവായ്പയുടെ പലിശ 10.75 ശതമാനമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു.
പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര അഞ്ചു വര്‍ഷം
ബെന്‍സിന്റെ പ്രൗഢി ഇനി ആകാശത്തും
പ്രൌഢിയുടെയും ആഡംബരത്തിന്റെയും പര്യായമായാണ് ജര്‍മ്മനിയിലെ ഡെയിംലര്‍ എ.ജി. നിര്‍മ്മിക്കുന്ന മെഴ്‌സിഡിസ്സ് ബെന്‍സ് വാഹനങ്ങളെ കണക്കാക്കപ്പെടുന്നത്. ഇതുവരെ ബെന്‍സിന്റെ ആധിപത്യം കരയില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ഇപ്പോഴിതാ ബെന്‍സിന്റെ സുഖസൗകര്യങ്ങളും സ്‌റ്റൈലും ആകാശത്തും ഇടംനേടിരികിക്കുന്നു. ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരായ യൂറോകോപ്റ്ററും മെഴ്‌സിഡിസ്സ് ബെന്‍സും തമ്മിലുള്ള കൂട്ടായ്മയില്‍ പിറന്ന ഈ.സി.145 മെഴ്‌സിഡിസ്സ് സ്‌റ്റൈല്‍ ഹെലികോപ്റ്ററാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
മെഴ്‌സിഡിസ് ബെന്‍സ് ആണ് ഈ.സി. 145 ന്റെ ഇന്റീരിയര്‍ പൂര്‍ണ്ണമായും രൂപകല്‍പ്പന
എസ്.ബി.ഐ.യില്‍ അക്കൗണ്ടിന് ഇനി മിനിമം ബാലന്‍സ് വേണ്ട
മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാതാകുമെന്ന പേടി ഇനി വേണ്ട.
സാധാരണ അക്കൗണ്ടുകളില്‍ 500 രൂപയും ചെക്ക് ബുക്കുള്ളവയില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ എസ്.ബി.ഐ. ശാഖകളിലെത്തി. മിനിമം ബാലന്‍സില്‍
കമ്പനിവത്കരണം ത്വരിതഗതിയില്‍, ജീവനക്കാര്‍ക്ക് ആശങ്ക
വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരണ നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നത് ജീവനക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ബോര്‍ഡിന്റെ കൈമാറ്റ പദ്ധതിയും ജീവനക്കാരുടെ സംഘടനകളും ബോര്‍ഡും തമ്മിലുണ്ടാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ത്രികക്ഷികരാറും തമ്മില്‍ പ്രകടമായ വൈരുദ്ധ്യങ്ങളുള്ളതാണ് ആശങ്ക കൂടാന്‍ കാരണം. എന്നാല്‍, കമ്പനിവത്കരണ നടപടികള്‍ ഇത്രയേറെ പുരോഗമിച്ച സാഹചര്യത്തില്‍
കെട്ടിട നിര്‍മാണത്തിന് മാര്‍ഗരേഖ
കേരളത്തില്‍ 15 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതി വേണം. വര്‍ഷത്തിലൊരിക്കല്‍ അഗ്നിശമനസേനയുടെ മോക്ക്ഡ്രില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കേന്ദ വനം പരിസ്ഥിതി മന്ത്രാലയമാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. കേരളത്തില്‍ ഇതുസംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം പരിശോധന നടത്തിയിരുന്നു.
കേന്ദ വനം പരിസ്ഥിതി മന്ത്രാലയമാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. കേരളത്തില്‍ ഇതുസംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം പരിശോധന നടത്തിയിരുന്നു.
Thursday, 1 March 2012
ട്രാഫിക് നിയമലംഘനം: പിഴ അഞ്ചിരട്ടി വരെയാക്കി
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അഞ്ചിരട്ടിവരെ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്തു. ഈ ഭേദഗതികള്‍ക്ക് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് രക്തസാംപിളിലെ മദ്യത്തിന്റെ അംശം തിട്ടപ്പെടുത്തി ശിക്ഷ വിധിക്കും. വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും പാട്ടുകേട്ട് വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്.
നൂറുമില്ലിലിറ്റര്‍ രക്തത്തില്‍ 30 ഗ്രാമിലോ അതില്‍ കൂടുതലോ മദ്യത്തിന്റെ അംശമുണ്ടെങ്കില്‍ ആറുമാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മദ്യത്തിന്റെ അംശം 60-150 ഗ്രാമാണെങ്കില്‍
മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് രക്തസാംപിളിലെ മദ്യത്തിന്റെ അംശം തിട്ടപ്പെടുത്തി ശിക്ഷ വിധിക്കും. വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും പാട്ടുകേട്ട് വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്.
നൂറുമില്ലിലിറ്റര്‍ രക്തത്തില്‍ 30 ഗ്രാമിലോ അതില്‍ കൂടുതലോ മദ്യത്തിന്റെ അംശമുണ്ടെങ്കില്‍ ആറുമാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മദ്യത്തിന്റെ അംശം 60-150 ഗ്രാമാണെങ്കില്‍
Subscribe to:
Posts (Atom)